വെ​ള്ളം മാ​ത്രം കു​ടി​ച്ച് 21 ദി​വ​സം! അ​നു​ഭ​വം വി​വ​രി​ച്ച് താ​രം
Wednesday, September 22, 2021 5:20 PM IST
സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ അ​ധി​കം സ​ജീ​വ​മാ​ണ് ബോ​ളി​വു​ഡ് താ​രം ന​ര്‍​ഗീ​സ് ഫ​ക്രി. റോ​ക്ക് സ്റ്റാ​ര്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ർ​ഗീ​സ് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചത്. ​ഇ​പ്പോ​ഴി​താ 21 ദി​വ​സം വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് ഉ​പ​വാ​സ​മാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് ഉ​പ​വ​സി​ക്കു​ന്പോ​ള്‍ കി​ട്ടു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളെ കു​റി​ച്ചും ന​ര്‍​ഗീ​സ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ വി​വ​രി​ക്കു​ന്നു​ണ്ട്. ഈ ​ഉ​പ​വാ​സം ശ​രീ​ര​ത്തെ വി​ഷ​വി​മു​ക്ത​മാ​ക്കാ​നു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മാ​ര്‍​ഗ​മാ​ണെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

ഉ​പ​വാ​സം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ദി​വ​സം ക​ഴി​ച്ച അ​ത്താ​ഴ​ത്തി​ന്‍റെ ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു. വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങും ഗ്രേ​വി​യും ഏ​താ​നും പ​ച്ച​ക്ക​റി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

21 ദി​വ​സ​മാ​ണ് വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് താ​രം ഉ​പ​വ​സി​ക്കു​ന്ന​ത്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന വി​ഷാം​ശ​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​നും ഈ ​ഉ​പ​വാ​സം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.