ഡോ​ളി ബി​ന്ദ്ര​യു​ടെ കാ​റി​നെ പി​ന്തു​ട​ർ​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി
Friday, December 21, 2018 10:57 AM IST
ബോ​ളി​വു​ഡ് ന​ടി​യും റി​യാ​ലി​റ്റി ഷോ ​അ​വ​താ​ര​ക​യു​മാ​യ ഡോ​ളി ബി​ന്ദ്ര​യെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. തു​ണ​ക്ക​ട​യു​ടെ ഉ​ട​മ​യ​യാ​യ 27കാ​ര​ൻ അ​ബ്ദു​ൾ ഷെ​യ്ഖാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ന്ദ്ര​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കാ​റി​നെ​യാ​ണ് അ​ബ്ദു​ൾ പി​ന്തു​ട​ർ​ന്ന​ത്. യാ​ത്ര​ക്കി​ട​യി​ൽ ഇ​യാ​ൾ ത​ന്നെ നോ​ക്കി ആം​ഗ്യ ഭാ​ഷ​കാ​ണി​ച്ചു​വെ​ന്നും ഡോ​ളി ആ​രോ​പി​ച്ചു.

പി​ന്നീ​ട് പെ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സു​കാ​രോ​ട് ന​ടി കാ​ര്യം പ​റ​യു​ക​യും ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.