ഒ​രു സി​നി​മ​യ്ക്കാ​യി മാ​ധു​രി​ക്ക് 15 ല​ക്ഷ​ത്തി​ന്‍റെ ചോ​ളി, ഐ​ശ്വ​ര്യ​ക്ക് 600 സാ​രി​ക​ള്‍...
Thursday, July 15, 2021 4:56 PM IST
ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മ​നോ​ഹ​ര​മാ​യ പ്ര​ണ​യ​ചി​ത്ര​മാ​ണ് ദേ​വ​ദാ​സ്. സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​ന്‍-​ഐ​ശ്വ​ര്യ റാ​യ് ജോ​ഡി​ക​ള്‍ ഒ​ന്നി​ച്ചെ​ത്തി​യ ദേ​വ​ദാ​സി​ന്‍റെ 19-ാം വാ​ര്‍​ഷി​കം അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്നു. 2002-ല്‍ ​ഇ​റ​ങ്ങി​യ ദേ​വ​ദാ​സി​ന്‍റെ ബ​ജ​റ്റ് 50 കോ​ടി ആ​യി​രു​ന്നു. അ​തു​വ​രെ ബോ​ളി​വു​ഡി​ല്‍ പി​റ​വി കൊ​ണ്ട ചി​ത്ര​ങ്ങ​ളെ വ​ച്ചു നോ​ക്കു​മ്പോ​ള്‍ ഏ​റ്റ​വും പ​ണ​ച്ചെ​ല​വേ​റി​യ ചി​ത്ര​വും ദേ​വ​ദാ​സ് ആ​യി​രു​ന്നു.

വ​ലി​യ ക്യാ​ന്‍​വാ​സി​ലും വ​ലി​യ ബ​ജ​റ്റി​ലും ഒ​രു​ക്കി​യ ചി​ത്ര​ത്തി​ലെ കോ​സ്റ്റ്യൂ​മു​ക​ളും ഏ​റെ രാ​ജ​കീ​യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​ര​മാ​യി​രു​ന്ന മാ​ധു​രി ദീ​ക്ഷി​ത് അ​ണി​ഞ്ഞ ഓ​രോ വ​സ്ത്ര​വും 15 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്ത് വി​ല വ​രു​ന്ന​വ​യാ​യി​രു​ന്നു. ഡി​സൈ​ന​ര്‍​മാ​രാ​യ അ​ബു ജാ​നി​യും സ​ന്ദീ​പ് ഖോ​സ്ല​യും ചേ​ര്‍​ന്നാ​ണ് മാ​ധു​രി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്.

വി​ല കൊ​ണ്ടു മാ​ത്ര​മ​ല്ല, ഭാ​രം കൊ​ണ്ടും അ​മ്പ​ര​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ മാ​ധു​രി ധ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍. കാ​ഹെ ചേ​ഡ് ചേ​ഡ് മൊ​ഹെ... എ​ന്ന ഗാ​ന​ത്തി​ല്‍ മാ​ധു​രി ധ​രി​ച്ച ഗാ​ഗ്ര ചോ​ളി​ക്ക് 30 കി​ലോ​ഗ്രാ​മി​ന് അ​ടു​ത്ത് ഭാ​ര​മു​ണ്ടാ​യി​രു​ന്നു. അ​ത​ണി​ഞ്ഞ് നൃ​ത്തം ചെ​യ്യു​ക എ​ന്ന​ത് മാ​ധു​രി​യെ സം​ബ​ന്ധി​ച്ച് തി​ക​ച്ചും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഭാ​രം കു​റ​ഞ്ഞ മ​റ്റൊ​രു കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍​മാ​ര്‍ മാ​ധു​രി​യ്ക്കാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തു. അ​തും ഏ​ക​ദേ​ശം 16 കി​ലോ​ഗ്രാ​മോ​ളം ഭാ​ര​മു​ള്ള​താ​യി​രു​ന്നു. മാ​ധു​രി ചി​ത്ര​ത്തി​ല്‍ ധ​രി​ച്ച മ​റ്റൊ​രു വ​സ്ത്ര​ത്തി​ന് പ​ത്തു കി​ലോ​യോ​ള​മാ​യി​രു​ന്നു ഭാ​രം. നെ​യ്ത്തു​തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ട് മാ​സ​മെ​ടു​ത്താ​ണ് ഈ ​വ​സ്ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്.

ദേ​വ​ദാ​സി​ല്‍ ഐ​ശ്വ​ര്യ​യ്ക്കാ​യി 600 സാ​രി​ക​ളാ​ണ് ക​ല്‍​ക്ക​ട്ട​യി​ല്‍ നി​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ഡി​സൈ​ന​ര്‍ നീ​ത ലു​ല്ല​യും സം​വി​ധാ​ക​ന്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യും വാ​ങ്ങി​യ​ത്. വ്യ​ത്യ​സ്ത​മാ​യ സാ​രി​ക​ള്‍ മി​ക്‌​സ് ചെ​യ്ത് ഐ​ശ്വ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു ഡി​സൈ​ന​ര്‍ നീ​ത ലു​ല്ല.

വ്യ​ത്യ​സ്ത സ്‌​റ്റൈ​ലി​ലാ​യി​രു​ന്നു ഈ ​സാ​രി​ക​ള്‍ ഐ​ശ്വ​ര്യ​യെ അ​ണി​യി​പ്പി​ച്ച​തും. ഇ​തി​നാ​യി ഓ​രോ ദി​വ​സ​വും മൂ​ന്നു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നി​രു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. സാ​ധാ​ര​ണ സാ​രി​ക​ളു​ടെ നീ​ളം ആ​റു മീ​റ്റ​ര്‍ ആ​ണെ​ങ്കി​ല്‍ ചി​ത്ര​ത്തി​ല്‍ ഐ​ശ്വ​ര്യ ഉ​പ​യോ​ഗി​ച്ച സാ​രി​ക​ള്‍ എ​ട്ടു മു​ത​ല്‍ ഒ​മ്പ​തു മീ​റ്റ​ര്‍ വ​രെ നീ​ള​മു​ള്ള​താ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.