ആ ​വേ​ഷം പ്രീ​തി ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ക​രീ​ന, ഇ​ല്ലെ​ന്ന് പ്രീ​തി
Wednesday, August 25, 2021 6:15 PM IST
ബോ​ളി​വു​ഡി​ൽ ഒ​രു കാ​ല​ത്ത് വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞ പോ​രാ​യി​രു​ന്നു ക​രീ​ന ക​പൂ​റി​ന്‍റെ​യും പ്രീ​തി സി​ന്‍റ​യു​ടേ​യും. 2003 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ക​ല്‍ ഹോ ​ന ഹോ ​എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ‌

ധ​ര്‍​മ പ്രൊ​ഡ​ക്‌​ഷ​ന്‍​സ് നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ നി​ഖി​ല്‍ അ​ദ്വാ​നി ആ​യി​രു​ന്നു. ഇ​പ്പോ​ഴും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള സി​നി​മ​യാ​ണ് ക​ല്‍ ഹോ ​ന ഹോ. ​ഷാ​രൂ​ഖ് ഖാ​ന്‍, സെ​യ്ഫ് അ​ലി ഖാ​ന്‍, പ്രീ​തി സി​ന്‍റ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. പ്രീ​തി​യു​ടെ നൈ​ന എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.



എ​ന്നാ​ല്‍ നൈ​ന ആ​കാ​ന്‍ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് ക​രീ​ന ക​പൂ​റി​നെ​യാ​യി​രു​ന്നു. ധ​ര്‍​മ പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ത​ല​വ​നാ​യ ക​ര​ണ്‍ ജോ​ഹ​ര്‍ ചി​ത്ര​ത്തി​ലെ നാ​യി​ക വേ​ഷം ആ​ദ്യം ഓ​ഫ​ര്‍ ചെ​യ്ത​ത് ക​രീ​ന​യ്ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ല പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്നീ​ട് ഈ ​വേ​ഷം അ​ദ്ദേ​ഹം പ്രീ​തി സി​ന്‍റെ​യ്ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​ത് ക​രീ​ന​യെ സ്വാ​ഭാ​വി​ക​മാ​യും ചൊ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കോ​ഫി വി​ത്ത് ക​ര​ണി​ല്‍ വ​ന്ന​പ്പോ​ള്‍ ആ ​സം​ഭ​വം ത​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചു​വെ​ന്നും ദേ​ഷ്യം വ​ന്ന താ​ന്‍ അ​തി​ന് ശേ​ഷം ക​ര​ണി​ന്‍റെ ഫോ​ണ്‍ എ​ടു​ക്കാ​താ​യെ​ന്നും ക​രീ​ന പ​റ​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ഒ​രി​ക്ക​ല്‍ കോ​ഫി വി​ത്ത് ക​ര​ണി​ല്‍ എ​ത്തി​യ പ്രീ​തി സി​ന്‍റ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്നി​രു​ന്നു. ക​രീ​ന ക​രു​തു​ന്ന​ത് ഞാ​ന്‍ ആ ​വേ​ഷം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്. എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​ന്നു സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് പ്രീ​തി സി​ന്‍റ പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും ഇ​പ്പോ​ള്‍ ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലെ ശീ​ത​യു​ദ്ധം അ​വ​സാ​നി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ളാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.