ഊ​ർ​മി​ള സോ​ഫ്റ്റ് പോ​ൺ സ്റ്റാ​ർ: വിവാദമറുപടിയുമായി കങ്കണ
Thursday, September 17, 2020 4:53 PM IST
ബോ​ളി​വു​ഡ് താ​ര​വും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ ഊ​ർ​മി​ള സോ​ഫ്റ്റ് പോ​ൺ സ്റ്റാ​റാ​ണെ​ന്ന് ക​ങ്ക​ണ. ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യെ കു​റി​ച്ചു​ള്ള ക​ങ്ക​ണ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ഊ​ര്‍​മി​ള രം​ഗ​ത്ത് വ​ന്നി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പോ​രാ​ട്ടം സ്വ​ന്തം സം​സ്ഥാ​ന​മാ​യ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ന്ന് ആ​രം​ഭി​ക്കാ​​നാ​യി​രു​ന്നു ഊ​ര്‍​മി​ള ഉ​പ​ദേ​ശം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഊ​ര്‍​മ്മി​ള​യ്ക്കെ​തി​രെ ക​ങ്ക​ണ​യു​ടെ അ​ധി​ക്ഷേ​പം.

ഊ​ര്‍​മ്മി​ള, അ​വ​രൊ​രു സോ​ഫ്റ്റ് പോ​ണ്‍ താ​ര​മാ​ണ്.. ഇ​തൊ​രു വെ​ട്ടി​ത്തു​റ​ന്ന് പ​റ​ച്ചി​ലാ​ണെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷെ അ​വ​ര്‍ അ​വ​രു​ടെ അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ല​ല്ല അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ണ്.. എ​ന്തി​നാ​ണ് അ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. സോ​ഫ്റ്റ് പോ​ണി​ലൂ​ടെ അ​ല്ലേ? എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ചോ​ദ്യം. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഊ​ര്‍​മ്മി​ള ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.