ത​ലൈ​വിയാകാൻ ക​ങ്ക​ണയുടെ കഷ്ടപ്പാട്
Monday, September 23, 2019 6:52 PM IST
ക​ങ്ക​ണ ത​ലൈ​വി ആ​കാ​നു​ള്ള ത​യാ​റെ​ടു​പ്പ് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ക​ങ്ക​ണ റണൗത്ത് നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ത​ലൈ​വി. ത​മി​ഴ്‌​നാ​ട് മു​ന്‍​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ന്‍ പ്രോ​സ്‌​തെ​റ്റി​ക്ക് മേ​ക്ക​പ്പ് ന​ട​ത്തു​ന്ന ക​ങ്ക​ണ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്താ​ൻ ആ​ണ് മി​ക്ക​പ്പോ​ഴും പ്രോ​സ്തെ​റ്റി​ക് മേ​ക്ക​പ്പ് ന​ട​ത്തു​ന്ന​ത്. സ​യ​ൻ​സ് ഫി​ക്ഷ​ൻ ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ ഇ​ത് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ലോ​സ് ഏ​ഞ്ച​ല​സി​ലെ ജേ​സ​ൺ കോ​ളി​ൻ​സ് സ്റ്റു​ഡി​യോ​യി​ൽ ആ​ണ് ക​ങ്ക​ണ പ്രോ​സ്‌​തെ​റ്റി​ക്ക് മേ​ക്ക​പ്പ് ന​ട​ത്തി​യ​ത്.



എ​എ​ല്‍ വി​ജ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മാ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കു​ന്ന​ത്. വി​ബ്രി മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ വി​ഷ്ണു വ​ര​ദ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം- ജി.​വി പ്ര​കാ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.