"എ​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​നെ ഈ ​അ​ഴു​ക്കു​ചാ​ലി​ൽ നി​ന്ന് ക​ര​ക​യ​റ്റും'
Monday, July 26, 2021 5:54 PM IST
ന​ടി ശി​ൽ‌​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര നീ​ല​ച്ചി​ത്ര​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ൽ നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സി​നി​മാ മേ​ഖ​ല​യി​ൽ ഒ​രു ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് പ്ര​തി​ക​രി​ച്ച​ത്. രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യ​തു പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​റി​യാ​വു​ന്ന​തു കൊ​ണ്ടാ​ണ് സി​നി​മ രം​ഗ​ത്തെ ഒ​രു അ​ഴു​ക്കു​ചാ​ൽ എ​ന്ന് താ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.

"മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല, ബോ​ളി​വു​ഡി​നെ അ​തി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ നി​ന്നു ത​ന്നെ ഞാ​ൻ ഞാ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​കൊ​ണ്ടു​വ​രും. ന​മ്മു​ക്ക് ഒ​രു മൂ​ല്യ​മു​ള്ള സം​വി​ധാ​നം വേ​ണം, അ​താ​ണ് ക്രി​യാ​ത്മ​ക​മാ​യ ഒ​രു മേ​ഖ​ല​യ്ക്ക് ആ​വ​ശ്യം. അ​തി​നാ​യി സി​നി​മ മേ​ഖ​ല​യി​ൽ ഒ​രു ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്' -ക​ങ്ക​ണ റ​ണൗ​ത്ത് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.