കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Saturday, May 8, 2021 12:33 PM IST
നടി കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും ഹിമാചലിനു പോകാൻ തയാറെടുക്കുന്ന സമയത്താണ് കോവിഡ് പിടികൂടിയതെന്നും കങ്കണ സോഷ്യല്‍ മീഡിയായിലൂടെ പറഞ്ഞു.

ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. നടി ഇപ്പോൾ ക്വാറന്‍റൈനിലാണ്. ‘വൈറസിനെ പേടിക്കരുത്, അങ്ങനെ വന്നാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. നമുക്കൊരുമിച്ച് കോവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണ്. അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം.’–കങ്കണ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.