ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം; ജാൻവി ഇറങ്ങിപ്പോയി
Wednesday, January 23, 2019 10:17 AM IST
വിവാദങ്ങളിൽ പെട്ട ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം ജാൻവിയെ ചൊടിപ്പിച്ചു. ന​ടി ശ്രീ​ദേ​വി​യു​ടെ ജീ​വി​ത​ത്തോ​ട് ട്രെ​യി​ല​റി​ന് സാ​മ്യ​മു​ണ്ടെ​ന്നും ന​ടി മ​രി​ച്ചു കി​ട​ന്ന​തു പോ​ല​ത്തെ സീ​നു​ക​ൾ ട്രെ​യി​ല​റി​ൽ ഉണ്ടെന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്.

ശ്രീ​ദേ​വി ബം​ഗ്ലാ​വ് വിവാദങ്ങളിൽ പെട്ട് പു​ക​യു​മ്പോ​ളാണ് ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി​ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വേദിവിട്ടത്. ഒ​രു ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ചി​ത്ര​ത്തി​നെ കു​റി​ച്ച് താ​ര പു​ത്രി​യോ​ട് ചോ​ദി​ച്ച​ത്. എ​ന്നാ​ൽ മ​റു​പ​ടി ഒ​ന്നും പ​റ​യാ​തെ ന​ടി വേ​ദി​യി​ൽ നി​ന്ന് പു​റ​ത്തു പോ​കു​ക​യാ​യി​രു​ന്നു.

താ​ര​ത്തി​നോ​ട് ഈ ​ചോ​ദ്യ ചോ​ദി​ച്ച​തി​ന് തൊ​ട്ട് പി​ന്നാ​ലെ ത​ന്നെ ജാ​ൻ​വി​യു​ടെ മാ​നേ​ജ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തെ കു​റി​ച്ച് ജാ​ൻ​വി​യോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു താ​രം വേ​ദി​വി​ട്ട് പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.