വി​ക്കി കൗ​ശ​ലും മാ​ള​വി​ക​യും പ്ര​ണ​യ​ത്തി​ൽ ‍?
Tuesday, July 2, 2019 10:09 AM IST
ഉ​റി​യി​ലെ ന​ട​ൻ വി​ക്കി കൗ​ശ​ൽ മാ​ള​വി​ക മോ​ഹ​നു​മാ​യി പ്ര​ണ​യ​ത്തി​ൽ. ഈ ​വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ എ​ങ്ങും സം​സാ​ര​വി​ഷ​യം. ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​രു​വ​രും ഇ​തി​നോ​ട​കം സ്ഥാ​നം പി​ടി​ച്ച് ക​ഴി​ഞ്ഞു. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​യ മാ​ള​വി​ക​യും വി​ക്കിയും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന രീ​തി​യി​ലാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ മാ​ള​വി​ക​യു​ടെ വ​സ​തി​യി​ൽ വി​ക്കി​യും സ​ഹോ​ദ​ര​ൻ സ​ണ്ണി കൗ​ശ​ലും എ​ത്തി​യി​രു​ന്നു. മാ​ള​വി​ക​യു​ടെ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നും ഒ​പ്പം ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന്‍റെയും മ​റ്റും ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. വി​ക്കി​യു​ടെ സ​ഹോ​ദ​ര​നും മാ​ള​വി​ക​യും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ഇൗ ​ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​ക്കി​യും മാ​ള​വി​ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന മ​ട്ടി​ൽ‌ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച് തു​ട​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ൽ പ​ട്ടം പോ​ലെ, നി​ർ​ണാ​യ​കം, ദ ​ഗ്രേ​റ്റ് ഫാ​ദ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും താ​രം വേ​ഷ​മി​ട്ടി​രു​ന്നു. ര​ജ​നി ചി​ത്ര​മാ​യ പേ​ട്ട​യാ​ണ് മാ​ള​വി​ക​യു​ടെ ത​മി​ഴ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.