"തു​ല്യ​വേ​ത​ന​ത്തി​നാ​യി ന​ടി​മാ​ർ ശ​ബ്ദി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യി കാ​ണ​ണം'
Monday, September 13, 2021 5:44 PM IST
ബോളിവുഡ് സി​നി​മാ പ്രേ​ഷ​ക​രു​ടെ ഇ​ഷ്ട ന​ടി​യാ​ണ് ക​രീ​ന ക​പൂ​ര്‍. ബോ​ളി​വു​ഡി​ല്‍ ആ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍​ക്കും ന​ടി പ്രി​യ​ങ്ക​രി​യാ​ണ്. ഇ​പ്പോ​ഴി​താ ത​ന്നെ​ക്കു​റി​ച്ച്‌ ഉ​യ​ര്‍​ന്ന ഒ​രു വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​രീ​ന.

രാ​മാ​യ​ണം സി​നി​മ​യാ​കു​ന്പോ​ൾ സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചെന്നും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് 12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നുമായി​രു​ന്നു ക​രീ​ന​യ്ക്ക് നേ​രേയു​ള്ള ആ​രോ​പ​ണം. ഇ​പ്പോ​ള്‍ ഈ ​ആ​രോ​പ​ണ​ത്തി​നു​ള്ള ക​രീ​ന​യു​ടെ മ​റു​പ​ടി​യാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്.

സി​നി​മ​യി​ല്‍ തു​ല്യ വേ​ത​ന​ത്തി​നു ന​ടി​മാ​ര്‍ ശ​ബ്‌​ദി​ക്കു​ന്ന​ത് സാ​ധാ​ര​ണ കാ​ര​ണ​മാ​യി കാ​ണ​ണ​മെ​ന്നും ത​ന്‍റെ മൂ​ല്യം ത​നി​ക്ക് അ​റി​യാ​മെ​ന്നും ക​രീ​ന പ​റ​യു​ന്നു. ഗാ​ര്‍​ഡി​യ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​

എ​നി​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്നാ​ണ് ഞാ​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​ന് ആ ​ബ​ഹു​മാ​നം ല​ഭി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന​തി​ല​ല്ല കാ​ര്യം. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​തി​ലാ​ണ്. കാ​ര്യ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.

കു​റ​ച്ച്‌ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പു വ​രെ ഒ​രു സി​നി​മ​യി​ല്‍ ഒ​രു പു​രു​ഷ​നും സ്ത്രീ​ക്കും തു​ല്യ വേ​ത​നം ല​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​രും സം​സാ​രി​ക്കി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ന​മ്മ​ളി​ല്‍ പ​ല​രും അ​തി​നെ​ക്കു​റി​ച്ച്‌ ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്നു​ണ്ട്. ബോ​ളി​വു​ഡി​ലെ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ ലിം​ഗ-​വേ​ത​ന-​അ​സ​മ​ത്വം ഉ​യ​ര്‍​ത്തികാ​ണി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ന​ടി​മാ​ര്‍ രം​ഗ​ത്തു വ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്- ക​രീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.