സിനിമാപ്രേമികളും കായികപ്രേമികളും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്വാളിന്റെ ജീവിത കഥ പറയുന്ന സൈന. ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് പരിനീതി ചോപ്രയാണ്.
നേരത്തെ ശ്രദ്ധ കപൂറിനെയായിരുന്നു സൈനയായി പരിഗണിച്ചിരുന്നത്. ചിത്രത്തിനായി തയാറെടുക്കുന്ന ശ്രദ്ധയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ശ്രദ്ധ ചിത്രത്തില്‍ നിന്നും പിന്മാറുകയും പകരം പരിനീതി എത്തുകയുമായിരുന്നു.
ഇത്ര വലിയൊരു ചിത്രത്തില്‍ നിന്നും ശ്രദ്ധ പിന്മാറിയത് എന്തുകൊണ്ടാണെന്ന സംശയം ആരാധകരിലുണ്ടായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരം തരികയാണ് സിനിമയുടെ സംവിധായകനായ അന്മോള് ഗുപ്ത. ഒരഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ശ്രദ്ധ നന്നായി തയാറെടുത്തിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചത്. സൈനയാകാന്‍ അവര്‍ നന്നായി പരിശീലിച്ചിരുന്നു. പക്ഷെ അവര്‍ക്ക് ഡെങ്കു പിടിപെടുകയും ഒരു മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടിയും വന്നു. വീണ്ടും ശ്രമിക്കട്ടെ എന്ന് അവള് ചോദിച്ചു കൊണ്ടിരുന്നു.
ഞങ്ങളും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഒരുനാള്‍ താന്‍ ദുര്‍ബലയാണെന്ന് അവള് സമ്മതിച്ചു. മോശം ആരോഗ്യം കാരണം 12 മണിക്കൂര്‍ ചിത്രീകരണത്തിനായി മാറ്റിവയ്ക്കാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നില്ലെന്നും സംവിധായകന് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.