സാ​രി​യി​ല്‍ പു​ഷ്അ​പ് ചെ​യ്യാ​നും ഒ​രു റേ​ഞ്ച് വേ​ണം! ന​ടി ഗു​ല്‍​പ​നാ​ഗി​ന്‍റെ പു​തി​യ പു​ഷ്അ​പ് വൈറൽ
Saturday, November 28, 2020 7:16 PM IST
സി​നി​മാ താ​ര​ങ്ങ​ളി​ൽ പ​ല​രും പു​ഷ്അ​പ് ചെ​യ്യു​ന്ന​ത് ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ സാ​രി​യി​ൽ പു​ഷ്അ​പ് ചെ​യ്ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം ഗു​ൽ പ​നാ​ഗ്.

ഒ​രു​പാ​ട് പേ​രാ​ണ് സാ​രി​യി​ലു​ള്ള താ​ര​ത്തി​ന്‍റെ പു​ഷ് അ​പ് ക​ണ്ട് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​വി​ടെ​യാ​യാ​ലും എ​ങ്ങ​നെ​യാ​യാ​ലും... എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഗു​ൽ പ​നാ​ഗ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യു​ടെ താ​ഴെ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ന്‍റെ പ്ര​ഫ​ഷ​ണ​ൽ ഔ​ട്ട് ഫി​റ്റാ​ണ് സാ​രി, എ​ന്നാ​ൽ സാ​രി കൊ​ണ്ട് ഇ​ങ്ങ​നെ​യും ചെ​യ്യാ​മെ​ന്ന് മ​ന​സി​ലാ​ക്കി ത​ന്ന​തി​ന് ന​ന്ദി എ​ന്നാ​ണ് ഒ​രു ആ​രാ​ധി​ക ക​മ​ന്‍റ് ചെ​യ്ത​ത്.



താ​രം പ​രീ​ക്ഷ​ണാ​ർ​ഥ​മാ​ണ് സാ​രി​യി​ൽ പു​ഷ് അ​പ് ചെ​യ്ത​ത്. ഇ​തി​നു മു​ൻ​പ് നി​ര​വ​ധി പു​ഷ് അ​പ് വീ​ഡി​യോ​ക​ൾ ഗു​ൽ പ​നാ​ഗ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യ​ത് സാ​രി​യി​ലു​ള്ള പു​ഷ് അ​പ് വീ​ഡി​യോ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​മാ​യ മ​ന്ദി​ര ബേ​ദി​യും കു​റ​ച്ച് നാ​ൾ മു​ൻ​പ് സാ​രി​യി​ൽ വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

ന​ട​നും മോ​ഡ​ൽ ഐ​ക്ക​ണു​മാ​യ മി​ലി​ന്ദ് സോ​മിന്‍റെ അ​മ്മ സാ​രി​യി​ൽ മാ​ര​ത്ത​ണ്‍ ഓ​ടി​യ​തും വ​ർ​ക്ക് ഔ​ട്ട് ചെ​യ്തി​രു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.