മ​ഹേ​ഷ് ഭ​ട്ട് ബോ​ളി​വു​ഡിലെ ഡോ​ണ്‍; ഒരുപാട് ജീ​വി​തം ത​ക​ര്‍ത്തു: ബ​ന്ധു​വാ​യ ന​ടി​യു​ടെ ആ​രോ​പ​ണം
Thursday, October 29, 2020 7:29 PM IST
സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ മ​ഹേ​ഷ് ഭ​ട്ടി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ന​ടി​യും ബ​ന്ധു​വു​മാ​യ ലു​വി​യേ​ന ലോ​ധ്. മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ അ​ന​ന്ത​ര​വ​ന്‍ സു​മി​ത്ത് സ​ബ​ര്‍​വാ​ളി​ന്‍റെ ഭാ​ര്യ​യാ​ണ് ലു​വി​യേ​ന.

മ​ഹേ​ഷ് ഭ​ട്ട് ബോ​ളി​വു​ഡ് സി​നി​മ​യി​ലെ ഡോ​ണ്‍ ആ​ണെ​ന്നും നി​ര​വ​ധി പേ​രു​ടെ ജീ​വി​തം ത​ക​ര്‍​ത്തെ​ന്നും ന​ടി​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം ലു​വി​യേ​ന​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍.

സു​മി​ത്ത് ബോ​ളി​വു​ഡി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഞാ​ന്‍ വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി. മ​ഹേ​ഷ് ഭ​ട്ടി​ന് സു​മി​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യാം. മ​ഹേ​ഷ് ഭ​ട്ടും കു​ടും​ബ​വും എ​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണ് .

സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡോ​ണാ​ണ് മ​ഹേ​ഷ് ഭ​ട്ട്. ഈ ​സം​വി​ധാ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ത​ന്നെ അ​യാ​ളാ​ണ്. മ​ഹേ​ഷി​ന്‍റെ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​മ്മു​ടെ ജീ​വി​തം പ്ര​യാ​സ​ത്തി​ലാ​കും. സി​നി​മ​യി​ല്‍ അ​വ​സ​ര​മി​ല്ലാ​താ​കും. നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​മാ​ണ് മ​ഹേ​ഷ് ഭ​ട്ട് ഇ​ത്ത​ര​ത്തി​ല്‍ ത​ക​ര്‍​ത്ത​ത്. അ​യാ​ളു​ടെ ഒ​രു ഫോ​ണ്‍ കോ​ള്‍ മ​തി ജോ​ലി ഇ​ല്ലാ​താ​കാ​ൻ.

മ​ഹേ​ഷ് ഭ​ട്ടി​നെ​തി​രേ കേ​സ് കൊ​ടു​ത്ത​പ്പോ​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി എ​ന്നെ പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ എ​ടു​ത്തി​ട്ടു​മി​ല്ല. എ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് വി​ഡി​യോ​യി​ല്‍ എ​ല്ലാം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നാ​ളെ എ​നി​ക്കോ കു​ടും​ബ​ത്തി​നോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഉ​ത്ത​ര​വാ​ദി​ക​ള്‍ മ​ഹേ​ഷ് ഭ​ട്ട്, മു​കേ​ഷ് ഭ​ട്ട്, സു​മി​ത്, സ​ഹി​ല്‍ സെ​ഗാ​ള്‍, കും​കും സെ​ഗാ​ള്‍ എ​ന്നി​വ​രാ​യി​രി​ക്കും- ലു​വി​യേ​ന പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ലു​വി​യേ​ന​യു​ടെ ആ​രോ​പ​ണം മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ത​ള്ളി​ക്ക​ള​ഞ്ഞു. മ​ഹേ​ഷ് ഭ​ട്ടി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​ൽ അ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. 2010ല്‍ ​പൂ​ജ ഭ​ട്ട് സം​വി​ധാ​നം ചെ​യ്ത ക​ജ്‍​ര​രെ​യി​ലൂ​ടെ​യാ​ണ് ലു​വി​യേ​ന സി​നി​മ​യി​ലെ​ത്തി​യ​ത്.​ന​ട​ൻ സു​ശാ​ന്ത് സി​ങ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹേ​ഷ് ഭ​ട്ടി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ലു​വി​യേ​ന​യു​ടെ പു​തി​യ വി​വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.