അടച്ചിട്ട വീട്ടിലെ വൈദ്യുതി ബിൽ കണ്ട് ‘ഷോക്കേറ്റ്'തപ്സി
Wednesday, July 1, 2020 3:43 PM IST
മൂ​ന്ന് മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ത​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി ബി​ൽ ക​ണ്ട് ശ​രി​ക്കും ഷോ​ക്കേ​റ്റ അ​വ​സ്ഥ​യി​ലാ​യി ന​ടി ത​പ്സി പ​ന്നു. ഈ ​മാ​സം ല​ഭി​ച്ച ബി​ൽ ക​ണ്ടാ​ണ് ത​പ്സി ശ​രി​ക്കും അ​ന്പ​ര​ന്നു പോ​യ​ത്. 36,000 രൂ​പ​യാ​ണ് ത​പ്സി​ക്ക് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത്.

സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ​ത്തി​ര​ട്ടി​യാ​ണ് ഇ​ത്ത​വ​ണ വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത്. ഇ​ത്ത​ര​മൊ​രു ഭ്രാ​ന്ത​ൻ ബി​ല്ല് ല​ഭി​ക്കാ​ൻ താ​ൻ എ​ന്ത് ഉ​പ​ക​ര​ണ​മാ​ണ് ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വാ​ങ്ങി​യ​തെ​ന്ന​റി​യി​ല്ലെ​ന്ന് ന​ടി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഈ ​മാ​സ​ത്തെ ബി​ല്ലി​നൊ​പ്പം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ ബി​ല്ലും ന​ടി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​ഡാ​നി ഇ​ല​ക്ട്രി​സി​റ്റി ക​ന്പ​നി​യു​ടെ ഉ​പ​ഭോ​ക്താ​വ് ആ​ണ് ത​പ്സി. ത​ന്‍റെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ആ​രും താ​മ​സി​ക്കു​ന്നി​ല്ലെ​ന്നും വേ​റെ​യാ​രെ​ങ്കി​ലും അ​വി​ടെ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ന​ടി മ​റ്റൊ​രു ട്വീ​റ്റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.