വസ്ത്രധാരണത്തിന്റെ പേരിൽ ബോളിവുഡിലെ യുവസുന്ദരി സോനം കപൂറിനു നേരേ സൈബർ ആക്രമണം. അതീവ ഗ്ലാമർ വേഷത്തിൽ അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരേയാണ് സൈബർ ആക്രമണം. മലംഗ് എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയതായിരുന്നു അനിൽകപൂറും സോനം കപൂറും.
കറുപ്പു നിറത്തിലുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ചെത്തിയ സോനം സഭ്യതയുടെ അതിരു ലംഘിച്ചതായിട്ടാണ് സദാചാരവാദികൾ സോഷ്യൽമീഡിയയിലുടെ വിമർശിക്കുന്നത്. അച്ഛനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്പോഴെങ്കിലും മര്യാദയുള്ള വേഷം ധരിച്ചൂടേയെന്നും അവർ ചോദിക്കുന്നു.
അതേ സമയം സോനത്തെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന അഭിപ്രായം പലരും ഉയർത്തുന്നുണ്ട്. മലംഗ് എന്ന ചിത്രത്തിൽ ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനിൽ കപൂറുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്രയ്ക്കുനേരെയും സൈബർ ആക്രമണം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.