കീർത്തിക്ക് പകരം പ്രിയാമണി
Tuesday, January 21, 2020 11:23 AM IST
അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന മൈ​ദാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​കാ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷ് ആ​ണെ​ന്നാ​യി​രുന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാൽ ചി​ത്ര​ത്തി​ൽ നി​ന്നും കീ​ർ​ത്തി പി​ന്മാ​റി​യെ​ന്നും പ​ക​രം പ്രി​യാ​മ​ണി നാ​യി​ക​യാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ.

മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ കോ​ച്ചാ​യ സെ​യ്ദ് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ജ​യി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യാ​വേ​ഷ​മാ​ണ് കീ​ർ​ത്തി അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​യ​ത്തി​ന് കീ​ർ​ത്തി ചേ​രി​ല്ലെ​ന്ന​താ​ണ് കീ​ർ​ത്തി​യു​ടെ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

എ​ന്താ​യാ​ലും കീ​ർ​ത്തി​ക്കു പ​ക​രം പ്രി​യാ​മ​ണി അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ നാ​യി​ക​യാ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ബോ​ണി ക​പൂ​റാ​ണ് മൈ​ദാ​ൻ നി​ർ​മി​ക്കു​ന്ന​ത്. അ​മി​ത് ശ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.