വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സിനെതിരെ നടി സോനം കപൂർ. ലഗേജുകൾ കാണാതായതാണ് താരം പ്രകോപിതയാകാൻ കാരണം. തുടർന്ന് ബ്രിട്ടിഷ് എയർവേയ്സ് താരത്തോട് ക്ഷമാപണം നടത്തി.
ബ്രിട്ടീഷ് എയർവേയ്സിൽ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതിൽ നിന്നും ഞാൻ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയർവേയ്സിൽ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു.
സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയർവേയ്സ് അധികൃതർ രംഗത്തെത്തി. ലഗേജുകൾ ലഭിക്കുവാൻ താമസം നേരിട്ടുവെന്ന് അറിഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തിൽ അറിയിച്ചപ്പോൾ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നൽകി.
ഇതിന് സോനം റിട്വീറ്റ് ചെയ്തതിങ്ങനെ. അതൊക്ക ചെയ്തിരുന്നു. പക്ഷെ മോശം ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും പെരുമാറ്റവുമാണ്. താരത്തിന് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.