ലക്ഷ്മി അഗർവാളിന്‍റെ കഥയുമായി ദീ​പി​ക; ഛപ​കി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Tuesday, December 10, 2019 4:22 PM IST
ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഛപ​ക് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ മാ​ൽ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മേ​ഘ്ന ഗു​ൽ​സാ​ർ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ക്രാ​ന്ത് മാ​സ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ഗോ​വി​ന്ദ് സിം​ഗ്, ദീ​പി​ക പ​ദു​ക്കോ​ണ്‍, മേ​ഘ്ന ഗു​ൽ​സാ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.