അടുത്ത കാലത്തായി താരസുന്ദരിമാർ തങ്ങളുടെ ഗർഭകാലം ആഘോഷമാക്കി മാറ്റുന്ന വാർത്തകൾ നിരന്തരം വന്നിരിക്കുകയാണ്. അക്കൂട്ടത്തിൽ ബോളിവുഡ് സുന്ദരി എമി ജാക്സണമുണ്ടായിരുന്നു. കാമുകനുമായിട്ടുള്ള വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് താൻ ഗർഭിണിയാണെന്ന വാർത്ത നടി പുറത്ത് വിടുന്നത്. ഒടുവിൽ മാസങ്ങൾക്ക് മുൻപ് എമി ജാക്സണ് ഒരു ആണ്‍കുഞ്ഞ് പിറന്നു.
മകനൊപ്പമുള്ള ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്ന് പലപ്പോഴും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതത്തിന്റെ പ്രകാശം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മകൻ ആൻഡ്രിയാസിനൊപ്പമുള്ള ചിത്രം എമി പങ്കുവച്ചത്.
മൂന്നു മാസം പ്രായമുള്ള ആൻഡ്രിയാസിന്റെ നിരവധി ചിത്രങ്ങൾ ഇതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ജോർജ് പനായോട്ട് ആണ് എമി ജാക്സന്റെ പങ്കാളി. 2015 ലായിരുന്നു ജോർജുമായി എമി പ്രണയത്തിലാവുന്നത്. ഈ വർഷം ജനുവരിയിൽ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് താൻ ഗർഭിണിയാണെന്നും അധികം വൈകാതെ അമ്മയാവുമെന്ന കാര്യം എമി വെളിപ്പെടുത്തിയത്. നിലവിൽ ലണ്ടനിൽ താമസിക്കുകയാണ് താരകുടുംബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.