ബോളിവുഡിലെ ബോൾഡ് താരമെന്ന് അറിയപ്പെടുന്ന താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആർക്ക് മുന്നിലും തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല . സിനിമയിലും ഇതു തന്നെയാണ് താരം സ്വീകരിക്കുന്നത്. ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് തപ്സി.
താരത്തിന്റെ പല ബോളിവുഡ് ചിത്രങ്ങളും തെന്നിന്ത്യയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതിനെ കുറിച്ചും ഇൻഡസ്ട്രിയിലെ പുരുഷ മേൽക്കോയ്മയെ കുറിച്ചുമുള്ള താരത്തിന്റെ നിലപാട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ ഏറ്റവും മോശമായ സഹതാരത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നു. നേഹ ധൂപിയ അവതാരികയായി എത്തുന്ന നോ ഫിൽറ്റർ നേഹ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് തപ്സി ഇക്കാര്യം തുറന്നു പറഞ്ഞത്. കൂടെ അഭിനയിച്ചതിൽ വച്ച് ഏറ്റവും മോശമായതും ബോളിവുഡിൽ തുടർന്ന് പോകാൻ സാധ്യതയില്ലാത്തതുമായ താരത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് മറ്റൊന്നും ചിന്തിക്കാതെ താരപുത്രന്റെ പേര് വെളിപ്പെടുത്തിയത്.
ഹർഷ്വർധൻ കപൂറിന്റെ പേരാണ് ഷോയിൽ താരം ഉത്തരമായി പറഞ്ഞത്. താരപുത്രനായതു കെണ്ടാണ് ഹർഷ്വർധന് വീണ്ടും ചിത്രം ലഭിച്ചത്. അനിൽ കപൂറിന്റെ മകൻ ആയിരുന്നില്ലെങ്കിൽ ആദ്യ ചിത്രത്തിനു ശേഷം ഹർഷ് വർധനെ തേടി രണ്ടാമതൊരു ചിത്രം എത്തുകയില്ലായിരുന്നുവെന്ന് തപ്സി പറഞ്ഞു.
രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ മിർസ്യ ആയിരുന്നു ഹർഷ് വർധന്റെ ആദ്യ ചിത്രം. ഭാവേഷ് ജോഷിയുടെ സൂപ്പർ ഹീറോ ആണ് ഹർഷ് വർധന്റെ രണ്ടാം ചിത്രം. ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ പൂർണ പരാജയമായിരുന്നു.
തനിക്ക് ലജ്ജ തോന്നിയ താരങ്ങളെ കുറിച്ചും തപ്സി വെളിപ്പെടുത്തി. നടി ജാക്വിലിനോടൊപ്പം അഭിനയിക്കുന്പോൾ തനിക്ക് തന്നോടു തന്നെ ലജ്ജ തോന്നിയിരുന്നു. അവർ വളരെ മനോഹരമായ ശരീരമുള്ളവരാണ്. ജുഡ്വ 2 ൽ ജാക്വിലിനോടൊപ്പം അഭിനയിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. തന്നെ പ്രതിരോധത്തിലാക്കിയ മറ്റൊരു താരമാണ് വിക്കി കൗശൽ. തന്നെ അദ്ഭുതപ്പെടുത്തിയ ഒരു താരമാണ് വിക്കിയെന്നും തപ്സി പറഞ്ഞു.
മൻമർസിയ എന്ന ചിത്രത്തിലായിരുന്നു ഒരുമിച്ച് അഭിനയിക്കുന്നത്. ഏറ്റവും പ്രയാസമേറിയ ഒരു ചിത്രമായിരുന്നു ഇത്. വിക്കിയോടൊപ്പമുള്ള ഓരോ സീനുകൾ കഴിയുന്പോഴും താൻ കൂടുതൽ ജാഗരൂകയാകാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഞാൻ വിക്കിയോട് തന്നെ പറയുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച അഭിനേതാവിൽ ഒരാളാണ് വിക്കി കൗശലെന്നും തപ്സി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.