ബോളിവുഡ് താരം അർജുൻ രാംപാലും മുൻ മോഡൽ മെഹർ ജസിയയും തങ്ങളുടെ 21 വർഷം നീണ്ട ദാന്പത്യം വേർപെടുത്തി. കഴിഞ്ഞ വർഷം തന്നെ ഇരുവരും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
വിവാഹബന്ധം വേർപെടുത്തുവാനായി മേയ് മാസത്തിലാണ് ഇരുവരും കുടുംബ കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച ആറുമാസം സമയം കഴിഞ്ഞതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും മുംബൈയിൽ ബാന്ദ്രയിലുള്ള ഇപ്പോഴത്തെ അപ്പാർട്ട്മെന്റിൽ തന്നെ തുടർന്നും കഴിയും.
ഇരുവർക്കുമിടയിൽ അസ്വാരസ്യത്തിന് വഴിതെളിച്ചത് ഋത്വിക് റോഷന്റെ മുൻ ഭാര്യ സൂസെയ്നുമായി അർജുൻ രാംപാലിനുണ്ടായിരുന്ന സൗഹൃദമാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അർജുൻ രാംപാലിന് സൂസെയ്നുമായുണ്ടായിരുന്ന സൗഹൃദം മെഹറിൽ അസ്വസ്ഥത ജനിപ്പിച്ചിരുന്നുവെന്ന് ബോളിവുഡിൽ കഥകൾ പരന്നു.
കഴിഞ്ഞ വർഷം മേയിൽ തന്നെ അവർ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം അര്ജുന് രാംപാലിന് ദക്ഷിണാഫ്രിക്കന്‍ മോഡലായ ഗബ്രിയേല ദമത്രിയാഡ്സില് കഴിഞ്ഞ ജൂലായിയില്‍ ഒരു മകന് ജനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.