പാചകം എനിക്ക് അറിയില്ല: പ്രിയങ്ക ചോപ്ര
Saturday, March 23, 2019 10:52 AM IST
കു​ക്ക് ചെ​യ്യാ​ൻ എ​നി​ക്ക​റി​യി​ല്ല. ഞാ​നൊ​രു മോ​ശം ഭാ​ര്യ​യാ​ണ്- ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ ന​ട​നും ഗാ​യ​ക​നു​മാ​യ നി​ക് ജോ​നാ​സി​നെ പ്രി​യ​ങ്ക വി​വാ​ഹം ചെ​യ്തി​ട്ട് അ​ധി​കം നാ​ളാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നൊ​രു ഷോ​യി​ലാ​ണ് പ്രി​യ​ങ്ക ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ സം​ബ​ന്ധി​ച്ച ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​നി​ക്ക് പാ​ച​കം ചെ​യ്യാ​ൻ അ​റി​യി​ല്ലെ​ന്ന വി​വ​രം എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ നി​ക് ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ നി​ക്കി​നോ​ട് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. നി​ക്കി​ന് ന​ല്ല രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മൊ​ക്കെ നി​ക്കി​ന്‍റെ അ​മ്മ ഉ​ണ്ടാക്കി​ത്ത​രു​ന്നു​ണ്ട്. പ​ക്ഷേ എ​നി​ക്ക് പാ​ച​കം അ​റി​യി​ല്ല. ഇ​തു​കേ​ട്ട​തും നി​ക് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. അ​തു കു​ഴ​പ്പ​മി​ല്ല.

എ​നി​ക്കും പാ​ച​കം അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു നി​ക്കി​ന്‍റെ മ​റു​പ​ടി. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു നി​ന്ന ഡേ​റ്റിം​ഗി​നു​ശേ​ഷം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.