ദീ​പി​ക-​ര​ണ്‍​വീ​ർ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ബം​ഗ​ളൂ​രു​വി​ലും മും​ബൈ​യി​ലും ?
Tuesday, October 23, 2018 10:08 AM IST
ബോ​ളി​വു​ഡ് സുന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണും ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗും ത​മ്മി​ള്ള വി​വാ​ഹ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രും. എ​ന്താ​യാ​ലും വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​വം​ബ​ർ 14,15 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​തോ​ടെ ഇ​വ​രു​ടെ വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ ഏ​റെ നാ​ളാ​യി നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹി​ത​രാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​പ്പോ​ഴാ​ണ് വി​വാ​ഹി​ത​രാ​കു​ക എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ത​ന്നെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ക്കാ​ര്യം പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. എ​ന്‍റെ​യും ര​ണ്‍​വീ​റി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ ന​വം​ബ​ർ 14, 15 തീ​യ​തി​ക​ളി​ലാ​യി വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഞങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​വ​ണം- ദീ​പി​ക പ​റ​ഞ്ഞു.

ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഇ​റ്റ​ലി​യി​ൽ​വ​ച്ച് ന​ട​ക്കു​മെ​ന്ന് നേ​ര​ത്തേ അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​രു​ന്നു. ദീ​പി​ക​യു​ടെ ജന്മനാ​ടാ​യ ബം​ഗ​ളൂ​രു​വി​ലും മും​ബൈ​യി​ലും വ​ച്ചാ​യി​രി​ക്കും ഇ​വ​രു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​യു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.