ശ്രീ​ദേ​വി ബം​ഗ്ലാ​വ് പു​റ​ത്തി​റ​ക്കിക്കി​ല്ലെന്ന് ബോണി കപൂർ
Monday, January 21, 2019 10:24 AM IST
അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ ജീ​വി​ത ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ശ്രീദേവി ബംഗ്ലാവ് വി​വാ​ദ കോ​ള​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ​ത്. മ​ല​യാ​ളി താ​രം പ്രി​യ പ്ര​കാ​ശ് വാ​ര്യ​രു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കൂ​ടി​യാ​യ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ വ​ന്ന​തി​ന്‍റെ തൊ​ട്ട് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ൾ ത​ല പൊ​ക്കി​യ​ത്.

ട്രെ​യി​ല​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ചി​ല രം​ഗ​ങ്ങ​ൾ ശ്രീ​ദേ​വി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ നി​യ​മ ന​ട​പ​ടി​യു​മാ​യി ബോ​ണി ക​പൂ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ചി​ത്രം ഒ​രി​ക്ക​ലും പു​റ​ത്തി​റ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ബോ​ണി ക​പൂ​ർ പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്ത് അ​റി​യി​ച്ചു.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.‌ ബോ​ണി ക​പൂ​ർ നേ​ര​ത്തെ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.