എ​മി ജാ​ക്സ​ണും ഭാ​വി​വ​ര​നും വേ​ർ​പി​രി​യു​ന്നു
Monday, September 6, 2021 4:31 PM IST
ന​ടി എ​മി ജാ​ക്സ​നും ഭാ​വി​വ​ര​നും പ​ങ്കാ​ളി​യു​മാ​യ ജോ​ര്‍​ജും വേ​ർ​പി​രി​യു​ന്നു. മ​ക​ന് ര​ണ്ടു വ​യ​സ് തി​ക​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടേ​യും ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണി​രി​ക്കു​ന്ന​ത്. പ​ങ്കാ​ളി ജോ​ര്‍​ജ് പി​നാ​യി​ട്ടു​വു​മാ​യി ചേ​ര്‍​ന്നു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം താ​രം ത​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു നീ​ക്കം ചെ​യ്തു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ദീ​ര്‍​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം 2019 ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു ജോ​ര്‍​ജ്-​എ​മി വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്. 2019 മാ​ര്‍​ച്ചി​ല്‍ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും സെ​പ്തം​ബ​ര്‍ 17 ന് ​അ​മ്മ​യാ​യ വി​വ​ര​വും എ​മി ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ‌ഇ​പ്പോ​ള്‍ മ​ക​ന്‍റെ ര​ണ്ടാം പി​റ​ന്നാ​ളി​ന് ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ഇ​രു​വ​രും പി​രി​യു​ന്ന വി​വ​ര​വും മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജോ​ർ​ജു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​താ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കു കാ​ര​ണം. കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ ജോ​ർ​ജി​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി ന​ടി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ആ ​ഫോ​ട്ടോ​യും എ​മി ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

കു​റ​ച്ചു കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന താ​രം മോ​ഡ​ലിം​ഗി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. മ​ദി​രാ​ശി​പ​ട്ട​ണം എ​ന്ന ത​മി​ഴ്‌ സി​നി​മ​യി​ലൂ​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് മോ​ഡ​ലാ​യ എ​മി ജാ​ക്സ​ൺ ഇ​ന്ത്യ​ന്‍ സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ​ത്. പി​ന്നീ​ട് തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി​യ​ത്. ബോ​ളി​വു​ഡി​ലും മ​റ്റു​മാ​യി തി​ര​ക്കേ​റി​യ സ​മ​യ​ത്താ​യി​രു​ന്നു ജോ​ര്‍​ജു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.