ഡ്രൈ​വ​ർക്കും സ​ഹാ​യി​ക്കും ആ​ലി​യയുടെ സമ്മാനം 50 ലക്ഷം രൂപ..!
Tuesday, March 19, 2019 2:26 PM IST
ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും വീ​ടു വ​യ്ക്കാ​ൻ 50 ല​ക്ഷം രൂ​പ കൈ​മാ​റി ന​ടി ആ​ലി​യ ഭ​ട്ട്. ത​ന്‍റെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് താ​രം ഇ​രു​വ​ർ​ക്കു​മാ​യി 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി​യ​ത്.

ഡ്രൈ​വ​റാ​യ സു​നി​ലി​നും സ​ഹാ​യി​യാ​യ അ​ൻ​മോ​ലു​മി​നു​മാ​ണ് ആ​ലി​യ​യു​ടെ സ​ഹാ​യ​ഹ​സ്തം ല​ഭി​ച്ച​ത്. ആലിയയുടെ ആദ്യ ചിത്രം മുതൽ ഇരുവരും താരത്തിനൊപ്പമുണ്ട്. ആ​ലി​യ​യു​ടെ വീ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കാ​മു​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​ർ, സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​ർ ഉ​ൾ​പ്പ​ടെ ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.