അ​ക്ഷ​യ് കു​മാ​റി​ന്‍റെ പ്ര​തി​ഫ​ലം 120 കോ​ടി?
Friday, January 1, 2021 4:12 PM IST
കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യ​ക​ന്മാ​ർ ബോ​ളി​വു​ഡി​ന് പു​ത്ത​രി​യ​ല്ല. എ​ന്നാ​ലി​താ ഇ​പ്പോ​ൾ നി​ല​വി​ലെ റി​ക്കാ​ർ​ഡു​ക​ളെ​ല്ലാം ത​ക​ർ​ത്ത് റെ​ക്കോ​ർ​ഡ് പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ട​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ക്ഷ​യ് കു​മാ​ർ.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി താ​രം 120 കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ത​നു വെ​ഡ്സ് മ​നു, സീ​റോ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത ആ​ന​ന്ദ് എ​ൽ റാ​യ് ആ​ണ് അ​ക്ഷ​യ് കു​മാ​റി​ന്‍റെ പു​തി​യ ചി​ത്ര​വും ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സാ​റാ അ​ലി ഖാ​നും ധ​നു​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

2019-ൽ ​അ​ക്ഷ​യ് ചി​ത്ര​ങ്ങ​ൾ 700 കോ​ടി ബോ​ക്സ് ഓ​ഫീ​സ് ക്ല​ബ്ബി​ൽ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് താ​ര​ത്തി​ന്‍റെ താ​ര​മൂ​ല്യം വ​ർ​ധി​ച്ച​തെ​ന്നാ​ണ് ബോ​ളി​വു​ഡ് ഹം​ഗാ​മ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ അ​ക്ഷ​യി​ന്‍റെ താ​ര​മൂ​ല്യം ഏ​റു​ന്നു എ​ന്ന​ത് മാ​ത്ര​മ​ല്ല, ഡി​ജി​റ്റ​ൽ-​സാ​റ്റ​ലൈ​റ്റ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലും അ​ക്ഷ​യ് സി​നി​മ​ക​ൾ​ക്ക് ന​ല്ല മാ​ർ​ക്ക​റ്റു​ണ്ട് എ​ന്ന​താ​ണ് ഈ ​പ്ര​തി​ഫ​ലം ഇ​ര​ട്ടി​പ്പി​നു പി​ന്നി​ൽ എ​ന്നാ​ണ് താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി ത​ന്‍റെ അ​ഞ്ചു ചി​ത്ര​ങ്ങ​ൾ 150 കോ​ടി ക്ല​ബ്ബി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച ന​ട​ൻ കൂ​ടി​യാ​ണ് അ​ക്ഷ​യ്. ഏ​റ്റ​വും ഒ​ടു​വി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ഗു​ഡ് ന്യൂ​സ് എ​ന്ന ചി​ത്ര​വും 200 കോ​ടി നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.