"ആ ​സ​മ​യ​ത്ത് ഞാ​ൻ മാ​ത്ര​മാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ച ഏ​ക വ്യ​ക്തി'
Friday, January 8, 2021 4:36 PM IST
വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് സി​നി​മ​യോ​ട് വി​ട​പ​റ​ഞ്ഞ ന​ടി​മാ​ർ നി​ര​വ​ധി​യാ​ണ്. അ​തി​ലൊ​രാ​ളാ​ണ് ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​ന​ടി​യാ​യി​രു​ന്ന ഭാ​ഗ്യ​ശ്രീ. താ​ര​മാ​യി നി​ന്നി​രു​ന്ന സ​മ​യ​ത്തെ വി​വാ​ഹം ത​ന്‍റെ ആ​രാ​ധ​ക​രെ ഏ​റെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ത​ന്‍റെ ഭ​ർ​ത്താ​വി​നു വ​രെ അ​പ​മാ​നം നേ​രി​ട്ടു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി.

ത​ന്നെ ബോ​ളി​വു​ഡി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​രാ​ധ​ക​ർ ശ​പി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നും ഭാ​ഗ്യ​ശ്രീ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

"എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ ക​ളി​യാ​ക്കി. എ​നി​ക്കു തോ​ന്നു​ന്നു ആ ​സ​മ​യ​ത്ത് ഞാ​ൻ മാ​ത്ര​മാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ച ഏ​ക വ്യ​ക്തി. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും പ​ര​സ്പ​രം സ്നേ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​സൂ​യ​പ്പെ​ടാ​മെ​ന്ന് ഞാ​നി​പ്പോ​ൾ മ​ന​സി​ലാ​ക്കു​ന്നു. അ​തി​നു കാ​മു​കി​യോ ഭാ​ര്യ​യോ ഒ​ന്നും ആ​വ​ണ​മെ​ന്നി​ല്ല. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ ഭ​ർ​ത്താ​വാ​യ ഹി​മാ​ല​യെ എ​നി​ക്ക് അ​റി​മാ​യി​രു​ന്നു..'- ഭാ​ഗ്യ​ശ്രീ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.