കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) വിവിധ തസ്തികകളിലായി 1,656 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി)- 18, സബ് ഇൻസ്പെക്ടർ- 11, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- 70, ഹെഡ്കോണ്‍സ്റ്റബിൾ- 914, കോണ്‍സ്റ്റബിൾ- 543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി):
യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദവും വെറ്ററിനറി കൗണ്‍സിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. പ്രായം: 23- 35 വയസ്. അർഹവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശന്പളം: 56,100- 1,77,500 രൂപ (ലെവൽ പത്ത്)
സബ് ഇൻസ്പെക്ടർ:
പയനീർ വിഭാഗത്തിലേക്ക് സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ.
ഡ്രോട്ട്സ്മാൻ: പത്താംക്ലാസും ഐടിഐ സർട്ടിഫിക്കറ്റും കൂടാതെ ഓട്ടോ-കാഡിൽ സർട്ടിഫിക്കറ്റ്/ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
കമ്യൂണിക്കേഷൻ:
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടിയിൽ എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായുള്ള സയൻസ് ബിരുദം.
സ്റ്റാഫ് നഴ്സ് (ഫീമെയിൽ):
സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു വിജയവും ജനറൽ നഴ്സിംഗിൽ ത്രിവത്സര ഡിപ്ലോമയും. നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം.
എല്ലാ വിഭാഗത്തിലേക്കും 30 വയസാണ് ഉയർന്ന പ്രായപരിധി. ശന്പളം: 35,400- 1,12,400 രൂപ.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ:
എല്ലാ വിഭാഗത്തിലേക്കും പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ ഡിപ്ലോമയും പ്രവൃത്തിപരിചയവും വേണം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് 20- 30 എന്നിങ്ങനെയാണ് പ്രായപരിധി. ശന്പളം: 29,200- 92,300 രൂപ.
ഹെഡ് കോണ്‍സ്റ്റബിൾ:
പത്താംക്ലാസ്/ പ്ലസ്ടു വിജയവും ബന്ധപ്പെട്ട ബ്രാഞ്ചിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമയും. മെക്കാനിക്ക് തസ്തികയിലേക്ക് 21- 27, മറ്റുള്ളവയിൽ 18- 25 എന്നിങ്ങനെയാണ് പ്രായപരിധി. ശന്പളം: 25,600- 81,100 രൂപ.
കോണ്‍സ്റ്റബിൾ:
പത്താംക്ലാസ് വിജയം. ഓരോ തസ്തികയ്ക്കും ജോലി സ്വഭാവനുമസരിച്ചുള്ള ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം. ഡ്രൈവർ തസ്തികയിലേക്ക് 21- 27. മറ്റുള്ളവയിലേക്ക് 18- 25 വയസ് പ്രായപരിധി. ശന്പളം: 21,700- 69,100 രൂപ.
അപേക്ഷ: വിശദവിവരങ്ങൾക്കും ഓണ്‍ലൈൻ അപേക്ഷയ്ക്കും www.ssbr ectt.govin എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓരോ തസ്തികയ്ക്കും നിശ്ചിത അപേക്ഷാ ഫീസ് ഉണ്ടായിരിക്കണം. വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24.