കം​ബൈ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ
കേ​ന്ദ്ര സ​ർ​വീ​സി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്, പോ​സ്റ്റ​ൽ/ സോ​ർ​ട്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രെ നി​യ​മി​ക്കു​ന്ന​തി​ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ കം​ബൈ​ൻ​ഡ്ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പ​രീ​ക്ഷ- 2023 ന​ട​ത്തു​ന്നു.

ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (എ​ൽ​ഡി​സി)
ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് (ജെ​എ​സ്എ)
പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ്/ സോ​ർ​ട്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്
യോ​ഗ്യ​ത: 12-ാം ക്ലാ​സ് പാ​സ്.
പ്രാ​യം: 18- 27 വ​യ​സ്. 2023 ഓ​ഗ​സ്റ്റ് ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്കു മൂ​ന്നും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കു പ​ത്തും വി​ക​ലാം​ഗ​ർ​ക്കു പ​ത്തും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും.

അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ/ വി​ക​ലാം​ഗ​ർ/ വി​മു​ക്ത​ഭ​ട​ൻ/ വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല. ഓ​ഫ് ലൈ​ൻ അ​പേ​ക്ഷ​ക​ർ സെ​ൻ​ട്ര​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഫീ ​സ്റ്റാ​ന്പ് മു​ഖേ​ന ഫീ​സ് അ​ട​യ്ക്ക​ണം.

ഓ​ണ്‍​ലൈ​ൻ വ​ഴി​യോ നെ​റ്റ് ബാ​ങ്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചോ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് മു​ഖേ​ന​യോ മേ​ൽ​പ്പ​റ​ഞ്ഞ ഫീ​സ് അ​ട​യ്ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, സ്കി​ൽ ടെ​സ്റ്റ്/ കം​പ്യൂ​ട്ട​ർ ടൈ​പ്പിം​ഗ് ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കം​പ്യൂ​ട്ട​ർ ടൈ​പ്പിം​ഗ് ടെ​സ്റ്റി​ൽ ഹി​ന്ദി ടൈ​പ്പിം​ഗ് മി​നി​റ്റി​ൽ 30 വാ​ക്കും ഇം​ഗ്ലീ​ഷ് ടൈ​പ്പിം​ഗി​ൽ മി​നി​റ്റി​ൽ 35 വാ​ക്കും വേ​ഗം വേ​ണം.

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും കോ​ഡ് ന​ന്പ​റു​ക​ളും തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ. ഏ​തെ​ങ്കി​ലും കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കു​ക.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം-www. ssconlin e.nic.in അ​ല്ലെ​ങ്കി​ൽwww.sscon line2.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. പാ​ർ​ട്ട്-1, പാ​ർ​ട്ട്-2 എ​ന്നീ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം പാ​ർ​ട്ട്-1 ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക. ഫീ​സ് അ​ട​ച്ച്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ഒ​പ്പും അ​പ്‌​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കു​ക.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2023 ജൂ​ൺ എ​ട്ട്.