സഹകരണ സംഘം/ ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 23 വരെ അപേക്ഷ സമർപ്പിക്കാം. ജൂണിയർ ക്ലാർക്ക്/ കാഷ്യർ- 137, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- രണ്ട്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ- ആറ്, അസിസ്റ്റന്റ് സെക്രട്ടറി- അഞ്ച്, സെക്രട്ടറി- അഞ്ച്, ടൈപ്പിസ്റ്റ്/ ജൂണിയർ ടൈപ്പിസ്റ്റ്- രണ്ട് എന്നിങ്ങനെയാണ് അവസരം.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുക.
ജൂണിയർ ക്ലാർക്ക്/ കാഷ്യർ: പത്താംക്ലാസ് ജയവും ജെഡിസിയും. അല്ലെങ്കിൽ ബികോം (കോ-ഓപ്പറേഷൻ) അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയോ (എച്ച്ഡിസി/ എച്ച്ഡിസി & ബിഎം/ എച്ച്ഡിസിഎം) ജെഡിസിയോ, അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി ( കോ ഓപ്പറേഷൻ & ബാങ്കിംഗ്). കാസർഗോഡ് ജില്ലക്കാർക്ക് കർണാടകയിലെ ജിഡിസി കേരളത്തിലെ ജെഡിസിക്കു തുല്യയോഗ്യതയാണ്.
പ്രായം: 18- 40 വയസ്.
ഫീസ്: ഒരു സംഘം/ ബാങ്കിന് 150 രൂപ. പട്ടിക വിഭാഗത്തിന് 50 രൂപ.
ഒന്നിലേറെ സംഘം/ ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം. ഒന്നിൽ കൂടുതൽ സംഘം/ ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിഡിയും മതി. അപേക്ഷയും രേഖകളും നേരിട്ടോ തപാലിലോ മേയ് 23നു വൈകീട്ട് അഞ്ചിനകം ലഭിക്കണം.
വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം- 695 001.
വിശദവിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റ് കാണുക.