സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫീസർ റിക്രൂട്ടമെന്റിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, സശസ്ത്ര സീമാബൽ എന്നിവയിലും ആസം റൈഫിൾസിലുമായിരിക്കും നിയമനം. സ്ത്രീകൾക്കും അപേക്ഷിക്കാം.
സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് ഇൻ കമാൻഡ്)
അഞ്ച് ഒഴിവ്.
യോഗ്യത: സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ-എംബിബിഎസ്/ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ പിജി/ ഡിപ്ലോമ. ഡിഎം/ എംസിഎച്ച്/ തത്തുല്യം. പിജിക്ക് ശേഷം സൂപ്പർ സ്പെഷാലിറ്റിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 50 വയസ്.
ശന്പളം: 78,800- 2,09,200 രൂപ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമൻഡാന്റ്): 185 ഒഴിവ്.
യോഗ്യത: അലോപ്പതിയിലെ അംഗീകൃത മെഡിക്കൽ യോഗ്യതയും പിജി/ ഡിപ്ലോമയും. പിജിക്കുശേഷം ഒന്നരവർഷം/ പിജി ഡിപ്ലോമയ്ക്കുശേഷം രണ്ടുവർഷത്തെ പ്രവൃത്തനപരിചയം ബന്ധപ്പെട്ട സ്പെഷലൈസ് ചെയ്തിരിക്കണം.
പ്രായം: 40 വയസ്.
ശന്പളം: 67,700- 2,08,700 രൂപ.
മെഡിക്കൽ ഓഫീസർ (അസിസ്റ്റന്റ് കമാൻഡാന്റ്): 107 ഒഴിവ്.
യോഗ്യത: അലോപ്പതിയിലെ അംഗീകൃത മെഡിക്കൽ യോഗ്യത നേടിയിരിക്കണം.
പ്രായം: 30 വയസ്.
ശന്പളം: 56,100- 1,77,500 രൂപ.
ശാരീരിക യോഗ്യത: ഉയരം പുരുഷൻമാർക്ക് 157.5 സെമീ. വനിതകൾക്ക്-142 സെമീ. നെഞ്ചളവ് (പുരുഷൻ)- 77സെമീ, വികാസം- 82 സെമീ. ഉയരത്തിനും പ്രായത്തിനും അനുസരിച്ച് ശരീരഭാരവും ഉണ്ടായിരിക്കണം.
ആകെയുള്ള ഒഴിവുകളിൽ 10 ശതമാനം വിമുക്തഭടൻമാർക്ക് നീക്കിവച്ചിരിക്കുന്നതാണ്.
അപേക്ഷകർ (എല്ലാ തസ്തികകളിലെയും) ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിവരും സ്റ്റേറ്റ് മെഡിക്കൽ കൗണ്‍സിൽ/ എംസിഐ/എൻഎംസി രജിസ്ട്രേഷൻ നേടിയവരുമായിരിക്കണം. ഉയർന്ന പ്രായത്തിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവുണ്ട്. അർഹരായ മറ്റ് വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ പെടുന്ന പുരുഷ ഉദ്യോഗാർഥികൾ 400 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16.
കൂടുതൽ വിവരങ്ങൾക്ക് www.recruitment.itbpolice.nic.in.