ഇന്ത്യൻ നേവിക്കു കീഴിലെ നേവൽ ആർമമെന്റ് ഡിപ്പോകളിൽ 248 ട്രേഡ്സ്മാൻ സ്കിൽഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസട്രിയൽ തസ്തികകയാണ്. വെസ്റ്റേണ്‍ നേവൽ കമാൻഡിനു കീഴിൽ വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, ഓഡീഷ എന്നിവടങ്ങളിലാണ് നിയമനം. മാർച്ച് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകൾ: മെഷിനിസ്റ്റ്, ഡ്രൈവർ ക്രെയിൻ മൊബൈൽ,
ഷിപ്റൈറ്റ് (ജോയിനർ), പെയിന്റർ, ഫിറ്റർ ആർമമെന്റ്, ഫിറ്റർ ജനറൽ മെക്കാനിക്ക്, ഫിറ്റർ ഇലക്ട്രോണിക്സ്, ഫിറ്റർ ഇലക്ട്രിക്കൽ, ജനറൽ മെക്കാനിക്ക് ഫിറ്റർ, സ്കിൽഡ് (അമ്യൂണിഷൻ മെക്കാനിക്), ടോർപിഡോ ഫിറ്റർ.
യോഗ്യത: സ്കിൽ (അമ്യൂണിഷൻ മെക്കാനിക്ക്). പത്താംക്ലാസ്/ തത്തുല്യം. ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇലക്ട്രോപ്ലേറ്റർ/ ഫിറ്റർ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/ മെഷീനിസ്റ്റ്/ മെക്കാനിക്ക്/ കമ്യൂണിക്കേഷൻ എക്വിപ്മെന്റ് മെയിന്റനൻസ് ട്രേഡിൽ ഐടിഐ.
മറ്റു തസ്തികകളിൽ: പത്താംക്ലാസ്/ തത്തുല്യം. ഇംഗ്ലീഷ് പരിജ്ഞാനം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം. അല്ലെങ്കിൽ മെക്കാനിക്ക്/ തത്തുല്യം. ആർമി/ നേവി/ എയർഫോഴ്സിന്റെ ബന്ധപ്പെട്ട ടെക്നിക്കൽ ബ്രാഞ്ചിൽ രണ്ടു വർഷത്തെ റെഗുലർ സർവീസ്.
പ്രായം: 18- 25 വയസ്. ഉയർന്ന പ്രായത്തിൽ സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കും.
ശന്പളം: 19,900- 63,200 രൂപ.
ഫീസ്: 205 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർ, സ്ത്രീ എന്നിവർക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: www.joinindiannavy.gov.in.