പ്രതിരോധമന്ത്രാലയത്തിനു കീഴിൽ മുംബൈയിലുള്ള മസഗോണ്‍ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ മാനേജർ, എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 39 ഒഴിവുണ്ട്.
ഒഴിവുകൾ: ജനറൽ മാനേജർ (ടെക്നിക്കൽ)- മൂന്ന്, അഡീഷണൽ ജനറൽ മാനേജർ (ടെക്നിക്കൽ)- രണ്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)- മൂന്ന്, ചീഫ് മാനേജർ (ടെക്നിക്കൽ)- നാല്, ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)- രണ്ട്, സിനീയർ എൻജിനിയർ- 15 (ടെക്നിക്കൽ- ആറ്, ഫിനാൻസ്- ഒന്ന്, എച്ച്ആർ- മൂന്ന്, ഫയർ- രണ്ട്, കന്പനി സെക്രട്ടറി- ഒന്ന്, രാജ്ഭാഷ- ഒന്ന്, മെഡിക്കൽ-ഒന്ന്), എക്സിക്യൂട്ടീവ് ട്രെയിനി- ആറ്.
എക്സിക്യൂട്ടീവ് ട്രെയിനി ഒഴികെയുള്ള തസ്തികകളിലെ അപേക്ഷകർക്ക് പ്രവൃത്തിപരിചയമുണ്ടായിരിക്കും. സീനിയർ എൻജിനിയർ, മാനേജർ തസ്തികകളിലേക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയമാണ് വേണ്ടത്.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.mazagondock.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.