വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കായിക യുവജനകാര്യ വകുപ്പിൽ അഡീഷണൽ ഡയറക്ടർ. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ സയൻസ്)- നേരിട്ടും തസ്തികമാറ്റം മുഖേനയും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (നഴ്സിംഗ്) - നേരിട്ടും തസ്തികമാറ്റം മുഖേനയും. കായിക യുവജനകാര്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ. ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ)- തസ്തികമാറ്റം മുഖേന.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ബയോളജി, ഫിസ്ക്സ്, കെമിസ്ട്രി, കൊമേഴ്സ്)- തസ്തികമാറ്റം മുഖേന. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ (വയലിൻ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ (വോക്കൽ),
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ്, ഇക്കണോമിക്സ്), കായിക യുവജനകാര്യ വകുപ്പിൽ ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, കായിക യുവജനകാര്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്, മ്യൂസിയം, മൃഗശാല വകുപ്പിൽ കെയർ ടേക്കർ-ക്ലർക്ക്, പോലീസ് വകുപ്പിൽ വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ (വുമണ്‍ പോലീസ് ബറ്റാലിയൻ), പോലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ പോലീസ് കോണ്‍സ്റ്റബിൾ, (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), കേരള ജല ഗതാഗത വകുപ്പിൽ പെയിന്റർ, ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ, മ്യൂസിയം, മൃഗശാല വകുപ്പിൽ ബ്ലാക്ക്സ്മിത്ത്.
ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്, ഇംഗ്ലീഷ്) - തസ്തികമാറ്റം മുഖേന, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മീഡിയം- നേരിട്ടും തസ്തികമാറ്റം മുഖേനയും, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - തസ്തികമാറ്റം മുഖേന, ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
സ്പെഷൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (സീനിയർ) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), മോട്ടോർ വാഹന വകുപ്പിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം).
എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മുസ്ലിം, എസ്സിസിസി), മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ഹിന്ദുനാടാർ), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, (ഡ്രൈവർ)-ട്രെയിനി (വിശ്വകർമ്മ, പട്ടികവർഗം), കേരള സംസ്ഥാന സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ)- സൊസൈറ്റി കാറ്റഗറി, കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (ഒബിസി, മുസ്ലിം).
എൻസിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (വിശ്വകർമ, എസ്ഐയുസിനാടാർ, ഹിന്ദുനാടാർ, ഒബിസി), ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (ഹിന്ദുനാടാർ), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), (ഈഴവ/തിയ്യ/ബില്ലവ, ഹിന്ദുനാടാർ, എൽസി/എഐ, മുസ്ലിം, ഒബിസി, എസ്സിസിസി, എസ്ഐയുസി നാടാർ, പട്ടികജാതി, പട്ടികവർഗം), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
യുപിഎസ് (പട്ടികജാതി, പട്ടികവർഗം), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), എൽപിഎസ് (ധീവര, എസ്സിസിസി, പട്ടികജാതി, എസ്ഐയുസിനാടാർ, പട്ടികവർഗ്ഗം, ഒബിസി), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗം, എസ്സിസിസി, ഈഴവ/തിയ്യ/ബില്ലവ, ധീവര), വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (എസ്സിസിസി).