കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1671 ഒഴിവുകളുണ്ട്. സെക്യൂരിറ്റി അസിസ്റ്റന്റ് / എക്സിക്യൂട്ടീവ്- 1521 (ജനറൽ- 755, ഒബിസി-എൻസിഎൽ- 271, എസ്സി- 240, എസ്ടി- 103, ഇഡബ്ല്യുഎസ്- 152) മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 150 (ജനറൽ-68, ഒബിസി-എൻസിഎൽ- 35, എസ്സി-16, എസ്ടി-16, ഇഡബ്ല്യുഎസ്-15) എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിലാണ് ഒഴിവുകൾ. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റ്- 127, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- ആറ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
സബിസിഡിയറി ബ്യൂറോകൾ: അഗർത്തല, അഹമ്മദാബാദ്, ഐസോൾ, അമൃത്സർ, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡെറാഡൂൺ, ഡൽഹി/ ഐബി ഹെഡ്ക്വാർട്ടേഴ്സ്, ദിബ്രുഗഡ്, ഗാംഗ്ടോക്, ഗോഹട്ടി, ഹൈദരാബാദ്, ഇംഫാൽ, ഇറ്റാനഗർ, ജയ്പുർ, ജമ്മു, കൊഹിമ, കാലിംപോംഗ്, കോൽക്കത്ത, ലേ, ലക്നോ, മീററ്റ്, മുംബൈ, നാഗ്പുർ, പാറ്റ്ന, റായ്പുർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, സിലിഗുരി, ശ്രീനഗർ, തിരുവനന്തപുരം, വാരാണസി, വിജയവാഡ. ഒരോ സ്ബിസിഡയറി ബ്യൂറോയിലെയും ഭാഷ, ഒഴിവുകൾ എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി www.mha.gov.in, www.ncs.gov.in എന്ന വെബ്സൈറ്റ് കാണുക.
ശന്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് 21,700- 69,100 രൂപ. എംടിഎസ് - 18,000- 56,900 രൂപ.
യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കേണ്ടത് ആ സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയും വേണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 27 വയസ്. 25.11.2022 ന് 27 വയസ് കവിയരുത്. എംടിഎസ് (ജനറൽ) തസ്തികയിലേക്ക് 25.11.2022 ന് 18- 25 വയസ്.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും വയസിളവ് ലഭിക്കും.
പരീക്ഷ: രണ്ടുഷട്ട പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് തസ്തികയിലേക്കും പൊതുവായി നടത്തുന്ന ഒന്നാം ഘട്ട പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഒരു മണിക്കൂറാണ് സമയം.
ഫീസ്: എല്ലാ അപേക്ഷകരും പ്ലോസസിംഗ് ചാർജായി 450 രൂപ നൽകണം. ഇത് കൂടാതെ ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെടുന്ന പുരുഷ ഉദ്യോഗാർഥികൾ പരീക്ഷാ ഫീസായ 50 രൂപ കൂടി അടയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.