തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) 2022- 2023 വർഷത്തേക്കുള്ള അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗങ്ങളിലായി 356 ഒഴിവുകളുണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
ടെക്നീഷ്യൻ അപ്രന്റിസ് (എൻജിനിയറിംഗ് ഡിപ്ലോമ)- 162 ഒഴിവ്.
ഒരു വർഷമാണ് പരിശീന കാലാവധി. സ്റ്റൈപ്പൻഡ്- 8,000 രൂപ.
വകുപ്പും ഒഴിവുകളും: ഓട്ടോ മൊബൈൽ എൻജിനിയറിംഗ്- എട്ട്, കെമിക്കൽ എൻജിനിയറിംഗ്- 25, സിവിൽ എൻജിനിയറിംഗ്- എട്ട്, കംപ്യൂട്ടർ സയൻസ്/ എൻജിനിയറിംഗ്- 15, ഇലക്ട്രിക്കൽ എൻജിനിയറിംഗ്- പത്ത്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്- 40, ഇൻസ്ട്രുമെന്റ് ടെക്നോളജി- ആറ്, മെക്കാനിക്കൽ എൻജനിയറിംഗ്- 50.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ത്രിവത്സ എൻജിനിയറിംഗ് ഡിപ്ലോമ. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പിന്റെ സതേണ് റീജയണിനു കീഴിലുള്ള (കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി) അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ഡിപ്ലോമ നേടിയവർക്കാണ് അവസരം. ഡിപ്ലോമ നേടി മൂന്നു വർഷത്തിലധികമായവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 2022 നവംബർ 30ന് 30 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവ് ലഭിക്കും. അഭിമുഖ തീയതി: നവംബർ 12 സമയം രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ. സ്ഥലം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം.
ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഇ/ ബിടെക്/ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്/ ബികോം)- 195 ഒഴിവ്.
ഒരു വർഷമാണ് പരിശീലന കാലാവധി. സ്റ്റൈപ്പൻഡ്- 9,000 രൂപ.
എൻജിനിയറിംഗ് വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും: എയ്റോ നോട്ടിക്കൽ/ എയ്റോസ്പേസ് എൻജിനിയറിംഗ്- 15, കംപ്യൂട്ടർ സയൻസ്/ എൻജിനിയറിംഗ്- 20, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്- 43, കെമിക്കൽ എൻജിനിയറിംഗ്- 10, മെറ്റലർജി- ആറ്, പ്രൊഡക്ഷൻ- നാല്, ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ്- രണ്ട്.
യോഗ്യത: ഫസ്റ്റ് ക്ലാസോടെ നേടിയ എൻജിനിയറിംഗ് ബിരുദം. ( 65 ശതമാനം മാർക്ക്/ 6.84 സിജിപിഎ ഉണ്ടായിരിക്കണം)
ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് ടെക്നോളജി- നാല്
യോഗ്യത: 60 ശമതാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജിയിൽ നേടിയ നാലുവർഷ ബിരുദം.
ബികോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ)- 25, കംപ്യൂട്ടർ ആപ്ലിക്കേഷൻ- 75
യോഗ്യത: ഫിനാൻസ് ആൻഡ് ടാക്സേഷൻ/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെട്ട ബികോം, ബിരുദം (60 ശമതാനം മാർക്ക്/ 6.32 സിജിപിഎ)
202 ഏപ്രിലിന് മുന്പ് ബിരുദം നേടിയവരും ഫൈനൽ പരീക്ഷ എഴുതാനുള്ളവരും ഫലം കാത്തിരിക്കുന്നവരും എംഇ/ എംടെക് ചെയ്യുന്നവരും അപേക്ഷിക്കാൻ അർഹരല്ല.
ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് 2022 ഒക്ടോബർ 15ന് കളമശേരിയിലെ ഗവ. പോളിടെക്നിക്ക് കോളജിൽ നടത്തിയ വോക്ക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പ്രായം: 30.10.2022 ന് 30 വയസാണ് ഉയർന്ന പ്രായപരിധി. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസിളവുണ്ട്.
അഭിമുഖ തീയതി: നവംബർ 12ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ. സ്ഥലം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം.
അപേക്ഷ: www.mhrdnats.gov.in എന്ന എംഎച്ച്ആർഡിയുടെ അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ നന്പർ വ്യക്തമാകുന്ന പ്രിന്റൗട്ടും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിനെത്തണം.
വിശദവിവരങ്ങൾക്ക് www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.