കേരളത്തിൽ 279 അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂണിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ 5,486 ഒഴിവുകളിലേക്ക അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 279 ഒഴിവുകളും ലക്ഷദ്വീപിൽ മൂന്നും ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
അപേക്ഷിക്കുന്ന സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇന്റർ സർക്കിൾ/ ഇന്റർ സ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. ആറു മാസമാണ് പ്രൊബേഷൻ കാലാവധി.
പ്രായം: 20 -28 വയസ്. 02.08.1994 നും 01.08.2022 നും ഇടയിൽ ജനിച്ചവരായിരിക്കണം ( ഇരു തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
യോഗ്യത: ബിരുദം. അവസാന സെമസ്റ്റർ/ വർഷക്കാർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.
ശന്പളം: 17,900- 47,920 രൂപ.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ 2022 നവംബറിലും മെയിൻ പരീക്ഷ 2022 ഡിസംബർ/ 2023 ജനുവരിയിലും നടക്കും ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാ കേന്ദ്രം.
അപേക്ഷാ ഫീസ: 750 രൂപ.
എസ്സി, എസ്ടി, വികലാംഗർ, ഇഎസ്എം/ ഡിഇഎസ്എം വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ: httsp://bank.sbi/career അല്ലെങ്കിൽ https://www.sbi.co.in/car eers എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ സ്കാൻചെയ്ത് അപ്ലോഡ് ചെയ്യണം. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി: സെപ്റ്റംബർ 27.