സംസ്ഥാന പട്ടികജാതി വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതലകൾക്കായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. വിവിധ ജില്ലകളിൽ അപേക്ഷ ക്ഷണിച്ചുതുടങ്ങി. എല്ലാ ജില്ലകളിലും ഒഴിവുണ്ട്. ഏകദേശം 170 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
അപേക്ഷകർ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയിൽപ്പെട്ടവരുമായിരിക്കണം.
യോഗ്യത: പ്ലസ്ടു, കംപ്യൂട്ടർ പിജ്ഞാനം വേണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പികളിലോ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 21-45 പ്രതിമാസ ഓണറേറിയം. 8,000 രൂപ.
പ്രവൃത്തിസമയം എല്ലാദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെ. ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ വിജ്ഞാൻവാടി പ്രവൃത്തിക്കും. തിങ്കാളാഴ്ച അവധിയായിരിക്കും.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി,വിദ്യാഭ്യാസ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ മിനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകൾ. ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും.
ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഉടൻ അപേക്ഷ ക്ഷണിക്കും.
കോഴിക്കോട് ജില്ലയിലെ അപേക്ഷ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20. ഫോണ്: 0495 2370379.
പത്തനംതിട്ട ജില്ലയിൽ 12 ഒഴിവുകളാണുള്ളത്. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17. ഫോണ്: 0468-2322712.
ഇടുക്കി ജില്ലയിൽ പള്ളിവാസൽ (കണ്ട്യൻപാറ) ആലക്കോട് (അഞ്ചരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവൽ (സൗത്ത് കത്തിപ്പാറ), ഉടുന്പന്നൂർ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷംവീട്), മണക്കാട്(ആൽപ്പാറ), കൊക്കയാർ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗർ), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന 12 വിജ്ഞാൻവാടികളിലാണ് നിയമനം.
അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാംനില, കുയിലിമല, പൈനാവ് പിഒ, ഇടുക്കി എന്ന വിലാസത്തിൽ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20. ഫോണ്: 04862- 296297.
മറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഫോണ് നന്പറുകൾ: തിരുവനന്തപുരം- 0471-2314238, കൊല്ലം- 0474-2794996, ആലപ്പുഴ- 0477-2252548, കോട്ടയം- 0481-2422256, എറണാകുളം- 0484-2422256, തൃശൂർ- 0487- 2360381, പാലക്കാട്- 0491-2505005, മലപ്പുറം- 0483-2734901, വയനാട്-04936-203824, കണ്ണൂർ- 0497-2700596, കാസർഗോഡ്- 04994-256162.