ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി
ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്കും അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ/ പ​രി​ക്കേ​റ്റ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

എ​ൻ​സി​സി പു​രു​ഷ​ൻ​മാ​ർ -50, വ​നി​ത​ക​ൾ -5 യോ​ഗ്യ​ത- മൊ​ത്തം അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം/ ത​ത്തു​ല്യം അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​വ​ർ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

എ​ൻ​സി​സി​യു​ടെ സീ​നി​യ​ർ ഡി​വി​ഷ​ൻ വിം​ഗി​ൽ ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​ണം. സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് ബി ​ഗ്രേ​ഡെ​ങ്കി​ലും ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​ണം. യു​ദ്ധ​മേ​ഖ​ല​യി​ൽ മ​രി​ച്ച​വ​രു​ടേ​യോ പ​രി​ക്കേ​റ്റ​വ​രു​ടേ​യോ ആ​ശ്രി​ത​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വ​ർ​ക്കു ബാ​ധ​ക​മ​ല്ല.

ശാ​രീ​രി​ക യോ​ഗ്യ​ത: പുരുഷന്മാർക്ക് ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ.​മീ. , ല​ക്ഷ​ദ്വീ​പു​കാ​ർ​ക്ക് ര​ണ്ടു സെ.​മീ. ഇ​ള​വു​ണ്ട്. തൂ​ക്ക​വും ഉ​യ​ര​വും ആ​നു​പാ​തി​കം.

നെ​ഞ്ച​ള​വ് പുരുഷന്മാർക്ക്: വി​ക​സി​പ്പി​ച്ചാ​ൽ 81 സെ​ന്‍റീ​മീ​റ്റ​റി​ൽ കു​റ​യ​രു​ത് (കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​കാ​സം വേ​ണം). ദൂ​ര​ക്കാ​ഴ്ച: 6/6, 6/9.
വെബ്സൈറ്റ്: www.joinind­ianarmy.nic.in. അവസാന തീയതി സെപ്റ്റംബർ 15.