നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​വ​സ​രം
നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ (പ്ര​യാ​ഗ് രാ​ജ്) അ​പ്ര​ന്‍റി​സ് ഷി​പ്പി​ന് അ​വ​സ​രം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1,659 ഒ​ഴി​വു​ണ്ട്.

പ്ര​യാ​ഗ് രാ​ജ് ഡി​വി​ഷ​നി​ലെ മെ​ക്കാ​നി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഇ​ല​ക്‌ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ജാ​ൻ​സി ഡി​വി​ഷ​ൻ, ജാ​ൻ​സി വ​ർ​ക്ക് ഷോ​പ്പ്, ആ​ഗ്ര ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​വ​സ​രം. ഒ​രു​വ​ർ​ഷ​മാ​ണ് ട്രെ​യി​നി​ങ് കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ഐ.​ടി.​ഐ.​യും പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ട്രേഡു​ക​ൾ: ഫി​റ്റ​ർ, വെ​ൽ​ഡ​ർ, അ​ർ​മ​ച്വ​ർ വി​ൻ​ഡ​ർ, മെ​ഷീ​നി​സ്റ്റ്, കാ​ർ​പ്പെ​ന്‍റ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ), മെ​ക്കാ​നി​ക്ക​ൽ (ഡി.​എ​സ്.​എ​ൽ.), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റം മെ​യി​ന്‍റ​ന​ൻ​സ്, പ്ലം​ബ​ർ, മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക്‌ട്രോ​ണി​ക്സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം, ഹെ​ൽ​ത്ത് സാ​നി​റ്റ​റി ഇ​ൻ​സ്പെ​ക്ട​ർ, മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ് വെ​ബ് പേ​ജ് ഡി​സൈ​ന​ർ, എം.​എം.​ടി.​എം., ക്രെ​യി​ൻ, ഡ്രോ​ട്ട്സ്മാ​ൻ (സി​വി​ൽ), സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്), സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഹി​ന്ദി).

അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും എ​സ്.​സി., എ​സ്.​ടി. വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സ് ഇ​ല്ല. മ​റ്റു​ള്ള​വ​ർ 100 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. www.rrcpryj.org വെ​ബ്സൈ​റ്റ് കാ​ണു​ക. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി: ഓ​ഗ​സ്റ്റ് 1.