കേന്ദ്ര വാണിജ്യവകുപ്പ് അഞ്ച് വ്യത്യസ്തമേഖലകളില്‍ യംഗ് പ്രഫഷണലുകള്‍, അസോസിയേറ്റ്സ്, കണ്‍സല്‍ട്ടന്റ്സ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് എന്നിവരെ തേടുന്നു. കയറ്റുമതി, വ്യാപാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായകരമായ രീതിയിലുള്ള ഫോറിന് ട്രേഡ് പോളിസി രൂപവത്കരണം, വിദേശരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളുടെ ഒപ്പിടല്‍, വിവിധ ഉത്പന്നങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇക്കണോമിക്സ്, ലീഗല്‍, പബ്ലിക് പോളിസി, ഡേറ്റാ സയന്‍സ്, ജനറല്‍ മാനേജ്മെന്റ് എന്നീ മേഖലകളിലേക്കാണ് അഭിരുചിയും നൂതനചിന്താഗതിയും ഊര്‍ജസ്വലതയുമുള്ള യുവപ്രതിഭകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തുടക്കത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് നിയമനം. മൂന്നുവര്‍ഷംവരെ നീട്ടാം.
യോഗ്യത: ഇക്കണോമിക്സ്- ഇക്കണോമിക്സ് മാസ്റ്റേഴ്സ് (ഇന്റര്‍നാഷണല്‍ ട്രേഡ് അഭികാമ്യം), ലോ- എല്‍എല്‍.എം. പബ്ലിക് പോളിസി- പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ്, ജനറല്‍ മാനേജ്മെന്റ്- മാസ്റ്റേഴ്സ് ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ)/തത്തുല്യം (ഏറ്റവും പുതിയ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ മാനേജ്മെന്റ് കാറ്റഗറിയില്‍ 100-നകമുള്ള റാങ്ക് ലഭിച്ച സ്ഥാപനത്തില്‍നിന്ന്) ഡേറ്റാ സയന്‍സ്- കംപ്യൂട്ടര്‍ എന്ജിനിയറിംഗിലോ മറ്റേതെങ്കിലും ബ്രാഞ്ചിലോ ബിടെക്. കൂടാതെ, ഡേറ്റാ സയന്‍സിലെ സര്ട്ടിഫിക്കേഷന് പ്രോഗ്രാം, ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്സ്, കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സില്‍ മാസ്റ്റേഴ്സ്.
വിവരങ്ങള്‍ commerce .gov.in -ലെ മാര്‍ഗനിര്‍ദേശരേഖയില്‍ ലഭിക്കും. വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനവും അപേക്ഷാമാതൃകയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം, സിവി, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ moc_est2@ nic.in എന്ന മെയില്‍ വിലാസത്തിൽ അയയ്ക്കുക. അവസാന തീയതി ജൂലൈ 13.