ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷനും ഇതിൽ ഉൾപ്പെടും.
ഒഴിവുകൾ: രജിസ്ട്രാർ- ഒന്ന്, ഡെപ്യൂട്ടി രജിസ്ട്രാർ- രണ്ട്, എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ)- ഒന്ന്, മെഡിക്കൽ ഓഫീസർ- രണ്ട്, അസിസ്റ്റന്റ് രജിസ്ട്രാർ (എഫ് ആൻഡ് എ)- ഒന്ന്, സെക്യൂരിറ്റി ഓഫീസർ- ഒന്ന്, അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ- ഒന്ന്, അസിസ്റ്റന്റ് ലീഗൽ ഓഫീസർ- ഒന്ന്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- ഒന്ന്, സോഫ്റ്റ് വെയർ എൻജിനിയർ-ഒന്ന്, അസിസ്റ്റന്റ് സ്പോർട്സ് ഓഫീസർ- ഒന്ന്, പ്രൈവറ്റ് സെക്രട്ടറി- ഒന്ന്,.
ജൂണിയർ എൻജിനിയർ (സിവിൽ)- ഒന്ന്, ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ)- ഒന്ന്, ഹിന്ദി ട്രാൻസ്ലേറ്റർ- ഒന്ന്, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ- രണ്ട്, വെബ് ഡെവലപ്പർ- ഒന്ന്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ- ഒന്ന്, സ്റ്റാഫ് നഴ്സ്- രണ്ട്, ജൂണിയർ ടെക്നീഷ്യൻ (സിസ്റ്റം)- ഒന്ന്, ജൂണിയർ ടെക്നീഷ്യൻ (നെറ്റ് വർക്ക്)- ഒന്ന്.
ആകെയുള്ള ഒഴിവുകളിൽ നാലെണ്ണം ഒബിസി വിഭാഗക്കാർക്ക് സംവരണം ചെയ്തതാണ്. മറ്റെല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.
വിശദവിവരങ്ങൾക്ക് www.iitbbs.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചശേഷം ഹാർഡ് കോപ്പി അയച്ചു കൊടുക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ മൂന്ന്. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി ജൂണ്‍ 13.