ഐഇഎസ്/ ഐഎസ്എസ് പരീക്ഷ
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ത്യ​​​ൻ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​ഇ​​​​​​എ​​​​​​സ്)/ ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​എ​​​​​​സ്എ​​​​​​സ്) ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് പൊ​​​തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 2022 ജൂൺ 24 ന് പരീക്ഷ ആരംഭിക്കും.

ഇ​​​ന്ത്യ​​​ൻ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് സ​​​ർ​​​വീ​​​സ​​​സ് (ഐ​​​ഇ​​​എ​​​സ്)- 24 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ അ​​​​​​പ്ലൈ​​​​​​ഡ് ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ ബി​​​​​​സി​​​​​​ന​​​​​​സ് ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ ഇ​​​​​​ക്ക​​​​​​ണോ​​​​​​മെ​​​​​​ട്രി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സി​​​​​​ല്‍ (ഐ​​​​​​എ​​​​​​സ്എ​​​​​​സ്)- 29ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ്/ മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്ക​​​​​​ല്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ്/ അ​​​​​​പ്ലൈ​​​​​​ഡ് സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​യം: 21 -30 (01.08.2022 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി). തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത- ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​​​​സ​​​​​​സ്/ ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ്എ​​​​​​ന്നി​​​​​​വ​​​​​​യ്ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്- 200 രൂ​​​​​​പ. എ​​​​​​സ്ബി​​​​​​ഐ ബ്രാ​​​​​​ഞ്ചു​​​​​​ക​​​​​​ള്‍ മു​​​​​​ഖേ​​​​​​ന ഫീ​​​​​​സ​​​​​​ട​​​​​​യ്ക്കാം. അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം- www.upsconline.­­nic.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ണ്‍ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 26.