ബി​​​എ​​​സ്എ​​​ഫി​​​ല്‍ 2,788 കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍
ബോ​​​ര്‍ഡ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്‌​​​സി​​​ല്‍ കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ട്രേ​​​ഡ്‌​​​സ്മാ​​​ന്‍) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള 2021- 2022 വ​​​ര്‍ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. പു​​​രു​​​ഷ​​​ന്മാ​​​ര്‍ക്കും വ​​​നി​​​ത​​​ക​​​ള്‍ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 2,788 ഒ​​​ഴി​​​വു​​​ക​​​ളു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. പു​​​രു​​​ഷ​​​ന്‍- 2651, വ​​​നി​​​ത- 137. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. താ​​​ത്ക്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​മാ​​​ണെ​​​ങ്കി​​​ലും സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഒ​​​ഴി​​​വു​​​ക​​​ള്‍: കോ​​​ബ്ല​​​ര്‍- 88, ടെ​​​യ്‌​​​ല​​​ര്‍- 47, കു​​​ക്ക്- 897, വാ​​​ട്ട​​​ര്‍ കാ​​​രി​​​യ​​​ര്‍- 510, വാ​​​ഷ​​​ര്‍മാ​​​ന്‍- 338, ബാ​​​ര്‍ബ​​​ര്‍- 123, സ്വീ​​​പ്പ​​​ര്‍- 617, കാ​​​ര്‍പ്പെ​​​ന്‍റ​​​ര്‍- 13, പെ​​​യി​​​ന്‍റ​​​ര്‍- മൂ​​​ന്ന്, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍- നാ​​​ല്, ഡ്രോ​​​ട്ട്‌​​​സ്മാ​​​ന്‍- ഒ​​​ന്ന്, വെ​​​യ്റ്റ​​​ര്‍- ആ​​​റ്, മാ​​​ലി- നാ​​​ല്.

വ​​​നി​​​ത: കോ​​​ബ്ല​​​ര്‍- മൂ​​​ന്ന്, ടെ​​​യ്‌​​​ല​​​ര്‍- ര​​​ണ്ട്, കു​​​ക്ക്- 47, വാ​​​ട്ട​​​ര്‍ കാ​​​രി​​​യ​​​ര്‍- 27, വാ​​​ഷ​​​ര്‍മാ​​​ന്‍- 18, ബാ​​​ര്‍ബ​​​ര്‍- ഏ​​​ഴ്, സ്വീ​​​പ്പ​​​ര്‍- 33.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍, ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം/ ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍നി​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ ഒ​​​രു വ​​​ര്‍ഷ​​​ത്തെ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സും ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും/ ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ലോ സ​​​മാ​​​ന ട്രേ​​​ഡി​​​ലോ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ.

പ്രാ​​​യം: 2021 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 18- 23 വ​​​യ​​​സ്. എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.
ശാ​​​രീ​​​ക യോ​​​ഗ്യ​​​ത:

പു​​​രു​​​ഷ​​​ന്‍: ഉ​​​യ​​​രം 167.5 സെ​​​മീ നെ​​​ഞ്ച​​​ള​​​വ് 78- 81 സെ​​​മീ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 162.5 സെ​​​മീ ഉ​​​യ​​​ര​​​വും 76-81 സെ​​​മീ നെ​​​ഞ്ച​​​ള​​​വും. ഉ​​​യ​​​ര​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച ഭാ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
വ​​​നി​​​ത: ഉ​​​യ​​​രം 157 സെ​​​മീ. (എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്കും ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്കും 150 സെ​​​മീ). ഉ​​​യ​​​ര​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ച ഭാ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ശ​​​മ്പ​​​ളം: 21,700- 69,100 രൂ​​​പ. പു​​​റ​​​മേ മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
അ​​​പേ​​​ക്ഷ: www.rectt.bsf.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 28.