എയർമാൻ ഗ്രൂപ്പ് എക്സ് (എ ഡ്യുക്കേഷൻ ഇൻസ്ട്രക്ടർ ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കൽ- ഓട്ടോടെക്ക്, ജിടിഐ, ഐഎഫ്(പി) മ്യൂസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം വൈകാതെ പുറ പ്പെടുവിക്കും.
അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാവൂ. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.
എഴുത്തുപരീക്ഷ, ശാരീരികയോഗ്യതാ പരീക്ഷ, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോ ട്രേഡിനും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ.
ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു/ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളിൽ ഏതെങ്കിലും അംഗീകൃതസ്ഥാപനങ്ങൾ/ പോളിടെക്നിക്ക് എന്നിവയിൽനിന്ന് 50 ശതമാനം മാർക്കോടെ മൂന്നു വർഷത്തെ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ( നോണ്‍ ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ/ തത്തുല്യ യോഗ്യത. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.
ഗ്രൂപ്പ് എക്സ് ആൻഡ് വൈ (ടെക്നിക്കൽ ആൻഡ് നോണ്‍ ടെക്നിക്കൽ)- ഗ്രൂപ്പ് എക്സ് ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർക്ക് താല്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് പൊതുവായി പരീക്ഷയാണുണ്ടാകുക.
ശാരീരക യോഗ്യത- ഉയരം- 152.5 സെമീ. നെഞ്ച് വികാസം- 5 സെമീ. ഉയരത്തിനൊത്ത തൂക്കം.
പ്രായം- 2002 ജനുവരി 16നും 2005 ഡിസംബർ 29നും ഇടയിൽ (രണ്ടു തീയിതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ടവിധം-www.indianairforce.nic.inഎന്ന വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം ശരിക്കും വായിച്ചു മനസിലാക്കിയശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.