സിജിഎൽ: 23 വരെ അപേക്ഷിക്കാം
കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്കു ജോ​ലി ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​രീ​ക്ഷ​യായ കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷയ്ക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.

ഗ്രൂ​പ്പ് ബി,​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഒ​ഴി​വു​ക​ള്‍. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ അ​ക്കൗണ്ട​ന്‍റ്, ടാ​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, അ​പ്പ​ര്‍ ഡി​വി​ഷ​ന്‍ ക്ല​ര്‍ക്ക്, കം​പ​യി​ല​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണു നി​യ​മനം.

ട​യ​ര്‍ വ​ണ്‍, ട​യ​ര്‍ ടു ​എ​ന്നി​ങ്ങനെ രണ്ടു​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. 2022 ജനുവരി 23 വരെ അപേക്ഷ സമർപ്പിക്കാം.

യോ​ഗ്യ​ത: കം​പ​യി​ല​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ബി​രു​ദം/​ത​ത്തു​ല്യ യോ​ഗ്യ​ത വേ​ണം.

അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു കം​പ്യൂ​ട്ട​ര്‍ യോ​ഗ്യ​ത വേ​ണം.
അ​പേ​ക്ഷാ​ഫീ​സ്: 100 രൂപ. സ്ത്രീ​ക​ള്‍/​പ​ട്ടി​ക​വി​ഭാ​ഗം/​വി​ക​ലാം​ഗ​ര്‍/​വി​മു​ക്ത​ഭ​ട​ന്മാ​ര്‍ക്ക് ഫീ​സി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യ്ക്കു കേ​ന്ദ്ര​മുണ്ട്. ബാംഗളൂരു‍, മം​ഗളൂരു, ഗു​ല്‍ബ​ര്‍ഗ, ധ​ര്‍വാ​ര്‍ എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ള്ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍.

അ​പേ​ക്ഷിക്കേണ്ട വി​ധം www.ssconline.n ic. in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേന ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്‌​സൈ​റ്റ്: ww.ssc online.nic.in.