തൊഴിലവസരങ്ങള്‍ തുറന്ന് ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ
കാ​ലം അ​തി​വേ​ഗ​ത്തി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​ര​ന്പ​രാ​ഗ​ത കോ​ഴ്സു​ക​ൾ​ക്കു പു​റ​മെ തൊ​ഴി​ല​ധി​ഷ്ഠി​ത​മാ​യ പു​ത്ത​ൻ കോ​ഴ്സു​ക​ൾ രം​ഗ​പ്ര​വേ​ശ​നം ചെ​യ്തു ക​ഴി​ഞ്ഞു. അ​ത്ത​ര​ത്തി​ലു​ള്ള ചി​ല ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ളെ ന​മു​ക്ക് പ​രി​ച​യ​പ്പെ​ടാം.

ഫു​ൾ സ്റ്റാ​ക് ഡെ​വ​ല​പ്പ്മെ​ന്‍റ്

ഒ​രു വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍റെ ഫ്ര​ണ്ട് എ​ൻ​ഡും ബാ​ക്ക് എ​ൻ​ഡും ഡെ​വ​ല​പ് ചെ​യ്തെ​ടു​ക്കു​ന്ന​താ​ണ് ഫു​ൾ​സ്റ്റാ​ക് ഡെ​വ​ല​പ്പ​റു​ടെ ദൗ​ത്യം.

കു​റ​ച്ചു കൂ​ടി വ്യ​ക്ത​മാ​യി​പ്പ​റ​ഞ്ഞാ​ൽ, ഫ്ര​ണ്ട് എ​ൻ​ഡ് ഡെ​വ​ല​പ്പ​റെ​യും ബാ​ക്ക് എ​ൻ​ഡ് ഡെ​വ​ല​പ്പ​റെ​യും പോ​ലെ ഒ​രു വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ ഒ​രു വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യി ഡെ​വ​ല​പ് ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന​ർ​ഥം. ഈ ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ഒ​രു ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഈ ​കോ​ഴ്സു വ​ഴി സാ​ധി​ക്കും.

ഡാ​റ്റാ​ബേ​സു​ക​ൾ, സ​ർ​വ​റു​ക​ൾ, സി​സ്റ്റം​സ് എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​യാ​ളാ​ണ് ഒ​രു മി​ക​ച്ച ഫു​ൾ സ്റ്റാ​ക് ഡെ​വ​ല​പ്പ​ർ. യോ​ഗ്യ​ത: ബി​ടെ​ക്( ECE, CSE, IT, EEE തു​ട​ങ്ങി​യ സ​ർ​ക്യൂ​ട്ട് ബ്രാഞ്ചു​ക​ൾ). ബി​സി​എ, എം​സി​എ, എം​ടെ​ക്(​സ​ർ​ക്യൂ​ട്ട് ബ്രാ​ഞ്ചു​ക​ൾ), ബി​എ​സ്‌​സി/​എം​എ​സ്‌​സി (ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി, സ​ർ​ക്യൂ​ട്ട് ബ്രാ​ഞ്ചു​ക​ൾ).

ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്

ഇ​ന്ന് ഏ​റ്റ​വും അ​ധി​കം വി​ല​യു​ള്ള ഒ​ന്നാ​ണ് ഡാ​റ്റാ. ഡാ​റ്റ ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്നു പ​ഠി​ക്കാ​ൻ ഈ ​കോ​ഴ്സ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും പ്രൊ​ഫ​ഷ​ണ​ൽ​സി​നും അ​നു​യോ​ജ്യ​മാ​യ കോ​ഴ്സാ​ണി​ത്. ഡാ​റ്റ​യു​ടെ ശേ​ഖ​ര​ണ​ത്തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​ന​മാ​ണ് ഈ ​കോ​ഴ്സി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

നി​ര​വ​ധി ഡി​ജി​റ്റ​ൽ സോ​ഴ്സു​ക​ളി​ൽ നി​ന്ന് ഒ​രേ​സ​മ​യം വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ട്രെ​ൻ​ഡു​ക​ളും പാ​റ്റേ​ണു​ക​ളും മ​ന​സി​ലാ​ക്കി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന പ്ര​ക്രി​യ​ക​ളാ​ണ് ഡാ​റ്റ സ​യ​ൻ​സി​ൽ പ​ഠി​ക്കാ​നു​ള്ള​ത്. ആ​റു​മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

റോ​ബോ​ട്ടി​ക് പ്രോ​സ​സ് ഓ​ട്ടോ​മോ​ഷ​ൻ

ഇ​ന്ന് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഒ​ട്ട​ന​വ​ധി തൊ​ഴി​ൽ സാ​ധ്യ​ത ഒ​രു​ക്കു​ന്ന ഒ​രു കോ​ഴ്സാ​ണ് റോ​ബോ​ട്ടി​ക് പ്രോ​സ​സ് ഓ​ട്ടോ​മേ​ഷ​ൻ. സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മു​ള്ള ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പ​ര​മാ​വ​ധി മാ​ൻ​പ​വ​ർ ഒ​ഴി​വാ​ക്കി അ​തി​വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും സോ​ഫ്റ്റ് വേ​ർ ബോ​ട്ടു​ക​ൾ ചെ​യ്യു​ന്ന​തി​നെ​യാ​ണ് റോ​ബോ​ട്ടി​ക് പ്രോ​സ​സ് ഓട്ടോമോ​ഷ​ൻ എ​ന്നു വി​ളി​ക്കു​ന്ന​ത്.

ബാ​ങ്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് റോ​ബോ​ട്ടി​ക് പ്രോ​സ​സ് ഓ​ട്ടോമോ​ഷ​നി​ൽ വി​ദ​ഗ്ധ​രാ​യ​വ​രെ ആ​വ​ശ്യ​മു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​മാ​ണ് പ​ഠി​ക്കാ​ൻ യോ​ഗ്യ​ത.

സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ന​ലി​റ്റി​ക്സ്

സൈ​ബ​ർ സ്പേ​സ് വ്യ​പ​ക​മാ​കു​ന്ന കാ​ല​മാ​ണ്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധിക്കു​ന്നു. ഈ ​കാ​ല​ത്ത് സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റി​ന്‍റെ പ്രാ​ധാ​ന്യം ഏ​റെ​യാ​ണ്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ഡാ​റ്റ​ക​ൾ​ക്കും കം​പ്യൂ​ട്ട​ർ, സ്മാ​ർ​ട്ട്ഫോ​ണ്‍ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റി​ന്‍റെ പ്ര​ധാ​ന ജോ​ലി.

ഇ​വ​രു​ടെ ജോ​ലി. കൂ​ടാ​ത, ഹാ​ക്കിം​ഗ്, മാ​ൽ​വേ​ർ, ഫി​ഷിം​ഗ്, ഇ​ന്‍റ​ർ​നെ​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ, ഡേ​റ്റ ബ്രീ​ചെ​സ്, സ്പൈ​യിം​ഗ് തു​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന​തും ഇ​വ​രു​ടെ ജോ​ലി​യാ​ണ്. ആ​റു​മാ​സ​മാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. എ​ൻ​ജി​നി​യ​റിം​ഗ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ സ​യ​ൻ​സ് ബി​രു​ദ​മു​ള്ള​വ​ർ​ക്ക് പ​ഠി​ക്കാം.

ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് കേ​ട്ടു​പ​രി​ച​യ​പ്പെ​ട്ട വാ​ക്കാ​ണ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്. ലോ​ക്ഡൗ​ണ്‍ ക​ച്ച​വ​ട​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​പ്പോ​ൾ ബി​സി​ന​സ് ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റി​യ ഒ​ട്ട​ന​വ​ധി​പ്പേ​ർ ന​മു​ക്ക് ചു​റ്റു​മു​ണ്ട്.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് മു​ത​ൽ വ​ൻ​കി​ട ബി​സി​ന​സ് സം​രം​ഭ​ക​ർ​ക്ക് വ​രെ ത​ങ്ങ​ളു​ടെ ബി​സി​ന​സ് ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും അ​തി​ലൂ​ടെ ബി​സി​ന​സ് വ​ള​ർ​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​വ​രെ പൊ​തു​വേ വി​ളി​ക്കു​ന്ന പേ​രാ​ണ് ഡി​ജി​റ്റ​ർ മാ​ർ​ക്ക​റ്റിം​ഗ് വി​ദ​ഗ്ധ​ർ എ​ന്ന്.

ആ​ധു​നി​ക കാ​ല​ത്ത് ഓ​ണ്‍​ലൈ​ൻ ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. അ​ക്കാ​ര​ണ​ത്താ​ൽ​ത്ത​ന്നെ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് രം​ഗം ഒ​രു​ക്കു​ന്ന​ത് ഒ​ട്ട​ന​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളാ​ണ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് കോ​ഴ്സി​ലൂ​ടെ മി​ക​ച്ച ക​രി​യ​ർ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. ഉ​ഡാ​സി​റ്റി കോ​ഴ്സ് ന​ല്ല​താ​ണ്.

ആ​റു മാ​സം ദൈ​ർ​ഘ്യം വ​രു​ന്ന പ്രോ​ഗ്രാം ആ​ണ് നാ​നോ ഡി​ഗ്രി ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്.
ലി​ങ്ക്: https://in.udacity.com.

സോ​ഫ്റ്റ്‌വേർ ടെ​സ്റ്റിം​ഗ്

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സോ​ഫ്റ്റ്‌വേറു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നെ​യാ​ണ് സോ​ഫ്റ്റ​വേ​ർ ടെ​സ്റ്റിം​ഗ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ യു​ഗ​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച സോ​ഫ്റ്റ് വേർ ടെ​സ്റ്റ​ർ​ക്ക് വ​ൻ ഡി​മാ​ൻ​ഡാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ.

ഓ​രോ ദി​ന​വും ഇ​വ​രു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധിക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കാ​ക്കി​യാ​ൽ മി​ക​ച്ച ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​കോ​ഴ്സ് ഏ​റെ ഗു​ണം ചെ​യ്യും. തു​ട​ക്ക​ത്തി​ൽ ടെ​സ്റ്റ് എ​ൻ​ജി​നി​യ​റാ​യി ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന ഒ​രാ​ൾ​ക്ക് പി​ന്നീ​ട് സീ​നി​യ​ർ ടെ​സ്റ്റ് എ​ൻ​ജി​നിയ​ർ, ടെ​സ്റ്റ് മാ​നേ​ജ​ർ തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​രാ​ൻ ക​ഴി​യും. സോ​ഫ്റ്റ് വേ​ർ ടെ​സ്റ്റി​ങ്ങി​ന്‍റെ ആ​വ​ശ്യ​ക​ത, വി​വി​ധ ടെ​സ്റ്റിം​ഗ്് രീ​തി​ക​ൾ, ടൂ​ൾ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​കോ​ഴ്സി​ലൂ​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്.

മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ സ്കോ​ള​ർ​ഷി​പ്പോ​ടെ നോ​ർ​ക്ക റൂ​ട്സ് അ​വ​സ​ര​മൊ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7594051437 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ www.ictker ala.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യു​ക.