ഹൈദരാബാദിലെ സിഎസ്ഐആര്‍ നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ് തസ്തികയില്‍ 18 ഒഴിവ്.
ഇലക്ട്രിക്കല്‍/ ഇലക്ട്രോമാഗ്നെറ്റിക് ജിയോഫിസിക്സ്, സീസ്മിക്/ സീസ്മോളജി/ ഗ്രാവിറ്റിയ മാഗ്നെറ്റിക്/ ജിപിഎസ്/ ഹീറ്റ്ഫ്ളോ, മോഡലിംഗ് ഓഫ് സോളിഡ് എര്‍ത്ത് പ്രോസസ്, ജിയോ കെമിസ്ട്രി/ ജിയോ ക്രോണോളജി/ ഐസോടോപ്പ് ജിയോളജി/ സ്ട്രക്ടറല്‍ ജിയോളജി/ ആക്ടീവ് ടെക്ടോണിക് സ്റ്റഡീസ്/ പാലിയേറ്റീവ് മാഗ്നെറ്റിസം/ റോക്ക് മെക്കാനിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്.
യോഗ്യത: നിര്‍ദിഷ്ട വിഷയത്തില്‍ പിഎച്ച്ഡി.
പ്രായപരിധി: 32 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ.
എസ്സി/ എസ്ടി/ വനിതകള്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: www.ngri.res. in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി ഏഴ്.